ജോജു ജോര്‍ജ്(Joju George) നായകനായി എത്തുന്ന ചിത്രമാണ് 'മധുരം'(Madhuram) അഹമ്മദ് കബീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മധുരം' എന്ന ചിത്രത്തിലെ രണ്ടാമത്തെ ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ക്രിസ്മസ് റിലീസായി ചിത്രം സോണി ലീവ് ലൂടെ ഡിസംബർ 24 ന് റിലീസ് ചെയ്യും.
ശ്രുതി രാമചന്ദ്രന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ജാഫര്‍ ഇടുക്കി, നിഖില വിമല്‍, ഇന്ദ്രന്‍സ്, മാളവിക, ബാബു ജോസ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.
ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറില്‍ ജോജു ജോര്‍ജ് , സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് മധുരം.
എഡിറ്റിംങ് മഹേഷ് ബുവനെന്തു , ആർട്ട് ഡയറക്ടർ ദിലീപ് നാഥ്, കോസ്റ്റും ഡിസൈനെർ സമീറ സനീഷ്, മെയ്ക്കപ്പ് റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈനെർ ധനുഷ് നായനാർ, സൗണ്ട് മിക്സ് വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺഡ്രോളർ സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ അതുൽ എസ് ദേവ്, സ്റ്റിൽസ് രോഹിത്ത് കെ സുരേഷ്, ഡിസൈൻ എസ്ത്തെറ്റിക്ക് കുഞ്ഞമ്മ എന്നിവർ ചേർന്നാണ്.
Hridayam Release Date| ഇനി ഒരു മാസത്തെ കാത്തിരിപ്പ്; പ്രണവ് മോഹൻലാൽ ചിത്രം 'ഹൃദയം' റിലീസ് തീയതി പ്രഖ്യാപിച്ചുപ്രേക്ഷകര് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഹൃദയം' (Hridayam). വിനീത് ശ്രീനിവാസന്റെ (Vineeth Sreenivasan) സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തില്‍ പ്രണവ് മോഹൻലാല്‍ (Pranav Mohanlal) നായകനാകുന്നുവെന്നതാണ് ആകാംക്ഷയ്‍ക്ക് കാരണം. 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ ഇന്റർനെറ്റിൽ തരംഗമായിരുന്നു. ഇപ്പോഴിതാ 'ഹൃദയം' ചിത്രം തിയറ്ററുകളിലെത്തുന്ന തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാർ. 2022 ജനുവരി 21ന് സിനിമ തിയറ്ററുകളിലെത്തും.
'ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷം, ഈ പോസ്റ്റർ ഇന്നു ഷെയർ ചെയ്യാൻ പറ്റുന്നതിൽ ഒരുപാടു സന്തോഷം. ഹൃദയം ജനുവരി 21-ന്!''- റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ കുറിച്ചു.
പ്രണവിനെയും കല്യാണി പ്രിയദർശനെയും കൂടാതെ ദര്‍ശന, അരുണ്‍ കുര്യൻ, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവരും അഭിനയിക്കുന്നു. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ'മെന്ന ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തുന്നത്. അരുണ്‍ അലാട്ട് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.
മെറിലാൻഡ് സിനിമാസിന്റെ ബാനറിലാണ് 'ഹൃദയം' നിര്‍മിക്കുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.
ദിവസങ്ങൾക്ക് മുൻപ് ഒരു ആരാധകൻ ചെയ്‍ത പ്രമോഷണൽ വീഡിയോ വിനീത് ശ്രീനിവാസൻ പങ്കുവെച്ചിരിന്നു. ആരാണ് ഇത് ചെയ്‍തത് എന്ന് അറിയില്ലെങ്കിലും സന്തോഷമുണ്ടെന്നാണ് വിനീത് ശ്രീനിവാസൻ എഴുതിയിരിക്കുന്നത്. പ്രണവ് മോഹൻലാലാണ് വീഡിയോയില്‍ ഉള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.