'എടാ കൊച്ചെർക്കാ, ഞാൻ പ്രവോക്ക്ടായാൽ നീ മുള്ളിപ്പോകും';'പണി' സിനിമയെ വിമർശിച്ച യുവാവിന് ജോജു ജോർജിന്റെ ഭീഷണി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഭീഷണിപ്പെടുത്തുന്ന ഫോൺ കോൾ സംഭാഷണത്തിന്റെ ഓഡിയോയും യുവാവ് ഫേസ്ബുക്കിൽ പങ്കുവച്ചു
'പണി' സിനിമയെ വിമർശിച്ച് റിവ്യൂ എഴുതിയ യുവാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി സിനിമയുടെ സംവിധായകനും നായകനുമായ ജോജു ജോർജ്. ആദർശ് എന്ന റിവ്യൂവറെയാണ് ജോജു ജോർജ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സിനിമയെ വിമർശിച്ചതിന് എന്തിന് ഇങ്ങനെ പ്രൊവോക്ക്ഡ് ആകുന്നു എന്ന് ചോദിച്ച റിവ്യൂവറോഡ് താൻ പ്രൊവോക്ക്ഡായാൽ ( പ്രകോപിതനായാൽ) നീ മുള്ളിപ്പോകും എന്ന മറുപടിയാണ് ജോജു ജോർജ് പറഞ്ഞത്.
ഭീഷണിപ്പെടുത്തുന്ന ഫോൺ കോൾ സംഭാഷണത്തിന്റെ ഓഡിയോയും ആദർശ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഇനിയാരോടും ജോജു ഇങ്ങനെ ചെയ്യാതിരിക്കാൻ വേണ്ടിയാണ് ഓഡിയോ ഫേസ്ബുക്കിൽപങ്ക് വയ്ക്കുന്നതെന്നും ആദർശ് വ്യക്തമാക്കി. നേരിൽ കാണാൻ ധൈര്യമുണ്ടോ എന്നും കാണിച്ചു തരാമെന്നുമുള്ള ഭീഷണികളൊന്നും വിലപ്പോവില്ലെന്നും ആദർശ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ആദർശിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ജോജു ജോർജ് സംവിധാനം ചെയ്ത 'പണി' എന്ന ചിത്രത്തെ വിമർശനാത്മകമായി സമീപിച്ചുകൊണ്ട് ഇന്നലെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇന്ന് അത് വായിച്ച് അസഹിഷ്ണുത കയറിയ ജോജു ഭീഷണിപ്പെടുത്താനായി കുറച്ചു മുൻപ് വിളിച്ചു.
advertisement
നേരിൽ കാണാൻ ധൈര്യമുണ്ടോയെന്നും, കാണിച്ചു തരാമെന്നുമൊക്കെയുള്ള ഭീഷണികൾ കേട്ട് ഭയപ്പെടുന്നവരെ ജോജു കണ്ടിട്ടുണ്ടാകും. എന്തായാലും അത്തരം ഭീഷണികൾ ഇവിടെ വിലപോവില്ല എന്ന് വിനയപൂർവം അറിയിക്കുകയാണ്. ജോജുവിനുള്ളത് ആ ഫോൺ കോളിൽ തന്നെ നൽകിയതാണ്. ഇവിടെ അത് പങ്ക് വയ്ക്കുന്നത് ഇനിയൊരിക്കലും അയാൾ മറ്റൊരാളോടും ഇങ്ങനെ ചെയ്യാതിരിക്കാൻ വേണ്ടിയാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 02, 2024 11:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'എടാ കൊച്ചെർക്കാ, ഞാൻ പ്രവോക്ക്ടായാൽ നീ മുള്ളിപ്പോകും';'പണി' സിനിമയെ വിമർശിച്ച യുവാവിന് ജോജു ജോർജിന്റെ ഭീഷണി