'ചാവേർ' ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽ; ടി പി വധക്കേസിലെ വിധി പാഠമാകട്ടെയെന്ന് ജോയ് മാത്യു
- Published by:Rajesh V
- news18-malayalam
Last Updated:
ടി പി വധക്കേസ് വിധി വരുമ്പോള്‍ 'ചാവേർ' സിനിമ ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുത്തകാര്യവും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു
kടി പി ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ചാവേർ സിനിമയുമായി ബന്ധപ്പെടുത്തിയായിരുന്നു പ്രതികരണം. ഇനിയെങ്കിലും നേതാക്കളുടെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി ചാവേറായി സ്വന്തം ജീവിതം ഹോമിക്കാതിരിക്കാൻ ഈ ഹൈക്കോടതി വിധി ഒരു പാഠമാകട്ടെയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ടി പി വധക്കേസ് വിധി വരുമ്പോള്‍ ചാവേർ സിനിമ ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽ തെരഞ്ഞെടുത്തകാര്യവും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
കുറിപ്പിന്റെ പൂർണരൂപം
ടി പി വധക്കേസ് സംബന്ധിച്ച് ഹൈക്കോടതി വിധി വരുമ്പോൾ തന്നെ. 'ചാവേർ' ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽ. കീഴടക്കാൻ ഫെസ്റ്റിവൽ ലോകങ്ങൾ നിരവധി.
ഇനിയെങ്കിലും നേതാക്കളുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി ചാവേർ ആയി സ്വന്തം ജീവിതം ഹോമിക്കാതിരിക്കാൻ ഈ ഹൈക്കോടതി വിധി ഒരു പാഠമാകട്ടെ
നേതാക്കൾക്കായി ഒരു രാഷ്ട്രീയ കൊലപാതകം നടത്തുന്ന ഒരു കൂട്ടം ഗുണ്ടകളെയും തുടർന്നുള്ള സംഭവങ്ങളെയും ചുറ്റിപ്പറ്റിയുള്ള കഥയാണ് ചാവേർ സിനിമയുടേത്. ജോയ് മാത്യു തിരക്കഥ എഴുതി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രത്തിൽ അര്‍ജ്ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ്, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2023 ഒക്ടോബർ 5നാണ് ചാവേർ തിയേറ്ററിൽ റിലീസ് ചെയ്തത്. പിന്നീട് ഒടിടിയിലും ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
February 27, 2024 10:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ചാവേർ' ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽ; ടി പി വധക്കേസിലെ വിധി പാഠമാകട്ടെയെന്ന് ജോയ് മാത്യു


