പാട്ട് കൊണ്ട് കോരിത്തരിപ്പിച്ചു; ഇനി ജൂനിയർ എൻ.ടി.ആർ.- ജാൻവി കപൂർ ചിത്രത്തിന്റെ ട്രെയ്‌ലറിന്റെ വരവ്
- Published by:meera_57
- news18-malayalam
Last Updated:
ആദ്യഭാഗം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി സെപ്റ്റംബർ 27 മുതൽ തിയറ്ററുകളിലെത്തും
പാട്ടുകൾ കൊണ്ട് പ്രേക്ഷകരെ പുളകംകൊളിച്ച ജൂനിയർ എൻ.ടി.ആർ.- ജാൻവി കപൂർ (Janhvi Kapoor) ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്നിറങ്ങും. എൻ.ടി. രാമറാവു ജൂനിയറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന 'ദേവര'യുടെ (Devara) ട്രെയ്‌ലർ വൈകിട്ട് 5 മണിക്ക് പുറത്തുവിടും. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുക. ആദ്യഭാഗം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി സെപ്റ്റംബർ 27 മുതൽ തിയറ്ററുകളിലെത്തും. നന്ദമുരി കല്യാൺ റാമാണ് ചിത്രം അവതരിപ്പിക്കുന്നത്.
'ഭൈര' എന്ന വില്ലൻ കഥാപാത്രമായ് സൈഫ് അലി ഖാൻ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ നായിക വേഷം ബോളീവുഡ് താരം ജാൻവി കപൂറാണ് കൈകാര്യം ചെയ്യുന്നത്. ജാൻവി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരേൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
advertisement
പ്രേക്ഷകരുടെ പ്രിയ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. ആദ്യഗാനം 'ഫിയർ സോങ്ങ്' പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയപ്പോൾ രണ്ടാമത്തെ ഗാനം 'ചുട്ടമല്ലെ' സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മൂന്നാമത്തെ ഗാനമായ 'ദാവൂദി'ക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്.
ഛായാഗ്രഹണം: രത്നവേലു ഐ എസ് സി, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ: സാബു സിറിൾ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.
Summary: The much-anticipated trailer of the upcoming multi-lingual movie Devara is reaching audience on September 10, 2024. Songs from the same film have become instant hits, with Janhvi Kapoor's sizzling hot captivating dance moves. Devara also marks the Telugu debut of Janhvi Kapoor, a well-known name in the B-town circuits. Stay tuned
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 10, 2024 7:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
പാട്ട് കൊണ്ട് കോരിത്തരിപ്പിച്ചു; ഇനി ജൂനിയർ എൻ.ടി.ആർ.- ജാൻവി കപൂർ ചിത്രത്തിന്റെ ട്രെയ്‌ലറിന്റെ വരവ്


