'അതിഭീകരമായ ഹിന്ദുവംശഹത്യയായിരുന്നു മാപ്പിള ലഹള'; പുഴ മുതൽ പുഴ വരെ ഐക്യദാർഢ്യവുമായി കെ. സുരേന്ദ്രൻ
- Published by:user_57
- news18-malayalam
Last Updated:
രാമസിംഹൻ സംവിധാനം ചെയ്ത 'പുഴ മുതൽ പുഴ വരെ' റിലീസിനോടടുക്കുമ്പോൾ പിന്തുണയുമായി കെ. സുരേന്ദ്രൻ
മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന സംവിധായകൻ രാമസിംഹന്റെ (അലി അക്ബർ) ചിത്രം ‘പുഴ മുതൽ പുഴ വരെ’ മാർച്ച് ആദ്യവാരം തിയേറ്ററുകളിലെത്തുന്നു. ചിത്രം അടുത്തിടെ സെൻസറിങ് പൂർത്തിയാക്കിയിരുന്നു. ഏറെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് സംവിധായകൻ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. മമധർമ എന്ന ബാനറിൽ ക്രൗഡ്ഫണ്ടിംഗ് വഴിയാണ് സിനിമയുടെ നിർമാണ ചെലവ് കണ്ടെത്തിയത്.
റിലീസ് അടുത്ത വേളയിൽ ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രൻ ചിത്രത്തിന് ഐക്യദാർഢ്യം പ്രഖാപിച്ചെത്തി. രാമസിംഹന്റെ പുഴ മുതൽ പുഴ വരെ യഥാർത്ഥചരിത്രത്തിലേക്കുള്ള എത്തിനോട്ടമെന്നു സുരേന്ദ്രൻ. പോസ്റ്റിന്റെ പൂർണരൂപം ചുവടെ:
‘അതിഭീകരമായ ഹിന്ദുവംശഹത്യയായിരുന്നു മലബാറിലെ മാപ്പിള ലഹള. മഹാത്മാഗാന്ധിയും കെ. മാധവൻനായരും കെ.കേളപ്പനും അത് തുറന്നുപറഞ്ഞിട്ടുണ്ട്. കുമാരനാശാന്റെ ദുരവസ്ഥ അതിന്റെ നേർച്ചിത്രമാണ്. ഇ. എം എസും ഇടതുചരിത്രകാരന്മാരും വാദ്രകോൺഗ്രസ്സും ചേർന്ന് അതിനെ മഹത്തായ സ്വാതന്ത്ര്യസമരമാക്കി മലയാളിക്കു വിളമ്പി.
രാമസിംഹന്റെ പുഴ മുതൽ പുഴ വരെ യഥാർത്ഥചരിത്രത്തിലേക്കുള്ള എത്തിനോട്ടമാവുമെന്നതിൽ സംശയമില്ല. മാർച്ച് 3 ന് അഭ്രപാളികളിലെത്തുന്ന ഈ സിനിമയ്ക്ക് എല്ലാ ആശംസകളും നേരുന്നു.’
advertisement
Summary: BJP leader K Surendran comes in solidarity with Ramasimham (formerly Ali Akbar) a week ahead of the release of his most anticipated movie, ‘Puzha Muthal Puzha Vare.’ The movie has a narrative told from the times of the Malabar Riots, when a huge communal discord broke out between Hindus and Muslims in Northern Kerala
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 24, 2023 8:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'അതിഭീകരമായ ഹിന്ദുവംശഹത്യയായിരുന്നു മാപ്പിള ലഹള'; പുഴ മുതൽ പുഴ വരെ ഐക്യദാർഢ്യവുമായി കെ. സുരേന്ദ്രൻ