Thug Life: കമലിനൊപ്പം മണിരത്നവും എ ആർ റഹ്മാനും ഒന്നിക്കുമ്പോൾ; വമ്പൻ അപ്ഡേറ്റ് പുറത്തുവിട്ട് 'തഗ് ലൈഫ്' ടീം

Last Updated:

നീണ്ട 37 വര്‍ഷങ്ങള്‍ക്കിപ്പുറം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്

News18
News18
കമല്‍ ഹാസനെ (Kamal Haasan) നായകനാക്കി മണിരത്നം (Maniratnam) സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ഓരോ അപ്‌ഡേറ്റും ട്രെൻഡിംഗ് ആയിമാറിയ ചിത്രമാണ് 'തഗ് ലൈഫ്' (thug Life). നീണ്ട 37 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്നത്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പുവാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
advertisement
തഗ് ലൈഫിലേക്ക് ഇനി 75 ദിവസങ്ങൾ മാത്രം എന്ന ക്യാപ്ഷനോടെയാണ് ടീം പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ്. കമൽ ഹാസനും ചിലമ്പരശനും ഒന്നിച്ചുള്ള പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. അതോടൊപ്പം സിനിമയിലെ ആദ്യ ഗാനം ഉടൻ പുറത്തിറങ്ങുമെന്ന അപ്‌ഡേറ്റും അണിയറപ്രവർത്തകർ ഷെയർ ചെയ്തിട്ടുണ്ട്. കമലിനൊപ്പം മണിരത്നവും എ ആർ റഹ്മാനും സ്റ്റുഡിയോയിൽ ഒന്നിച്ചിരിക്കുന്ന വീഡിയോ ടീം എക്സ് അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. നായകൻ എന്ന ചിത്രത്തിനായാണ് മുൻപ് കമൽ ഹാസനും മണിരത്‌നവും ഒന്നിച്ചിട്ടുള്ളത്. ചിത്രത്തിൽ എ ആർ റഹ്മാനും പങ്കുചേരുമ്പോൾ കിടിലൻ സംഗീത വിരുന്ന് പ്രതീക്ഷിക്കാം.
advertisement
advertisement
കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണിരത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മണിരത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ.ആർ. റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Thug Life: കമലിനൊപ്പം മണിരത്നവും എ ആർ റഹ്മാനും ഒന്നിക്കുമ്പോൾ; വമ്പൻ അപ്ഡേറ്റ് പുറത്തുവിട്ട് 'തഗ് ലൈഫ്' ടീം
Next Article
advertisement
തമിഴ്‌നാട്ടിലും നേപ്പാള്‍ മോഡൽ ജെന്‍ സി വിപ്ലവം വേണമെന്ന് വിജയ്‌യുടെ പാര്‍ട്ടി നേതാവ്
തമിഴ്‌നാട്ടിലും നേപ്പാള്‍ മോഡൽ ജെന്‍ സി വിപ്ലവം വേണമെന്ന് വിജയ്‌യുടെ പാര്‍ട്ടി നേതാവ്
  • തമിഴ് യുവതലമുറ നേപ്പാളിലെ ജെന്‍ സി വിപ്ലവത്തിന് സമാനമായി പ്രതിഷേധിക്കണമെന്ന് ആഹ്വാനം.

  • വിജയ്‌യുടെ റാലിക്കിടെ 41 പേര്‍ മരിച്ചതിന് 48 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് ആഹ്വാനം.

  • പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും, ഡിഎംകെ നേതാവ് കനിമൊഴി നിരുത്തരവാദപരമാണെന്ന് വിമര്‍ശിച്ചു.

View All
advertisement