റിലീസിന് ദിവസങ്ങള് മാത്രം ശേഷിക്കേ കമല്ഹാസന്- ലോകേഷ് കനകരാജ് (Kamal Haasan- Lokesh Kanagaraj) ടീമിന്റെ ആക്ഷന് ത്രില്ലര് ചിത്രം വിക്രം (Vikram Movie) 200 കോടി ക്ലബ്ബില്. വിവിധ ഭാഷകളിലായുള്ള സാറ്റലൈറ്റ് , ഒടിടി വിതരണാവകാശത്തിലൂടെയാണ് ചിത്രം 200 കോടി രൂപ റിലീസിന് മുന്പേ സ്വന്തമാക്കിയത്. കമല്ഹാസന്റെ കരിയറിലെ ഏറ്റവും വലിയ പ്രീറിലീസ് ബിസിനസാണ് വിക്രമിലൂടെ നടന്നിരിക്കുന്നത്. ജൂണ് 3ന് ചിത്രം തിയേറ്ററുകളിലെത്തും.സിനിമയുടെ പ്രമോഷന്റെ ഭാഗമായി കമല്ഹാസന് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു.
വിജയ് സേതുപതി, ഫഹദ് ഫാസില് എന്നിവരും കമലിനൊപ്പം സുപ്രധാന വേഷങ്ങളിലെത്തും. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. ഗായത്രി ശങ്കര്, അര്ജുന് ദാസ്, ചെമ്പന് വിനോദ്, ഹരീഷ് പേരടി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലെത്തുന്നു. സൂര്യ അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ലോകേഷും രത്നകുമാറും ചേര്ന്നാണ് സംഭാഷണങ്ങള് തയാറാക്കിയിക്കുന്നത്. അനിരുദ്ധിന്റെ സംഗീതവും അന്പ് അറിവിന്റെ ആക്ഷന് രംഗങ്ങളും സിനിമയുടെ മറ്റ് ഹൈലൈറ്റുകളാണ്.
രാജ് കമല് ഫിലിംസ് ഇന്റര്നാഷണലിന്റെ ബാനറില് കമല് തന്നെയാണ് വിക്രം നിര്മിച്ചിരിക്കുന്നത്. നടനും ഡിഎംകെ എംഎല്എയുമായ ഉദയ നിധി സ്റ്റാലിന്റെ റെഡ് ജെയിന്റ് മൂവീസാണ് പ്രധാന വിതരണാവകാശം നേടിയിരിക്കുന്നത്.
Also Read- ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കി ആമിർ ഖാന്റെ 'ലാൽ സിംഗ് ഛദ്ദ' ട്രെയ്ലർകേരളത്തിലെ വിതരണാവകാശം ഷിബു തമീന്സ് നേതൃത്വം നല്കുന്ന റിയാ ഷിബുവിന്റെ എച്ച് ആര് പിക്ചേഴ്സിനാണ്. എസ്. എസ് രാജമൗലിയുടെ ആര് ആര് ആര് ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം കമല്ഹാസന് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നേടാന് സാധിച്ചതില് അത്യധികം സന്തോഷമുണ്ടെന്ന് ഷിബു തമീന്സ് പറഞ്ഞു. ലോകേഷ് കനകരാജ് ഒരു ഫാന് ബോയ് എന്ന നിലയില് കൂടി സംവിധാനം നിര്വഹിച്ച ചിത്രമായതിനാല് വിക്രം ബോക്സ് ഓഫീസില് ബ്ലോക്ക് ബസ്റ്റര് ആകുമെന്നും അദ്ദേഹം പറഞ്ഞു.
എഡിറ്റിംഗ് -ഫിലോമിന് രാജ്. സംഘട്ടന സംവിധാനം -അന്പറിവ്. കലാസംവിധാനം -എന് സതീഷ് കുമാര്, വസ്ത്രാലങ്കാരം -പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് -ശശി കുമാര്, നൃത്തസംവിധാനം -സാന്ഡി. ശബ്ദ സങ്കലനം -കണ്ണന് ഗണ്പത്. പബ്ലിസിറ്റി ഡിസൈനര് -ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിംഗ് -സിങ്ക് സിനിമ, വിഎഫ്എക്സ് -യൂണിഫൈ മീഡിയ, പ്രൊഡക്ഷന് കണ്ട്രോളര് -എം സെന്തില്, അസോസിയേറ്റ് ഡയറക്ടേഴ്സ് -മഗേഷ് ബാലസുബ്രഹ്മണ്യം, സന്തോഷ് കൃഷ്ണന്, സത്യ, വെങ്കി, വിഷ്ണു ഇടവന്, മദ്രാസ് ലോഗി വിഘ്നേഷ്, മേക്കിംഗ് വീഡിയോ എഡിറ്റ് -പി ശരത്ത് കുമാര്, ഡിജിറ്റല് മാര്ക്കറ്റിംഗ് -പള്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര് -എസ് ഡിസ്നി , മ്യൂസിക് ലേബല് -സോണി മ്യൂസിക് എന്റര്ടെയ്ന്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.