Emergency Trailer: കങ്കണയുടെ 'എമർജൻസി' തിയേറ്ററുകളിലേക്ക്; പുതിയ ട്രെയ്‌ലർ പുറത്ത്

Last Updated:

കങ്കണ റണൗത് ഇന്ദിര ഗാന്ധിയായി എത്തുന്ന ചിത്രം 2025 ജനുവരി 17 -ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തും

എമർജൻസി
എമർജൻസി
ബോളിവുഡ് നടിയും ലോക്‌സഭാ എംപിയുമായ കങ്കണ റണൗത് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് എമർജൻസി. സെന്‍സര്‍ ബോർഡിൻറെ സർട്ടിഫിക്കേഷൻ ലഭിക്കാൻ വൈകിയത് കാരണം പല തവണ റിലീസ് മാറ്റിയ ചിത്രമാണിത്.ഇപ്പോഴിതാ സിനിമയുടെ രണ്ടാമത്തെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.കങ്കണ റണൗത് ഇന്ദിര ഗാന്ധിയായി എത്തുന്ന ചിത്രം 2025 ജനുവരി 17 -ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തും.ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്‍ഫ്ലിക്സിനാണ്.ആദ്യമായി കങ്കണ സ്വതന്ത്ര സംവിധായികയാകുന്ന ചിത്രം നിർമ്മിക്കുന്നത് മണികര്‍ണിക ഫിലിംസ് ആണ്. ‘മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി’യാണ് താരത്തിന്റെ ആദ്യ സംവിധാന ചിത്രം. ചിത്രത്തിന്റെ കഥയും കങ്കണയുടേതാണ്. റിതേഷ് ഷായാണ് തിരക്കഥ രചിച്ചിരിക്കുന്നത്.അനുപം ഖേറാണ് ചിത്രത്തിൽ ജയപ്രകാശ് നാരായണായി എത്തുന്നത്. മഹിമ ചൗധരി, സതീഷ് കൗശിക് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
advertisement
സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കാന്‍ ഏകദേശം 13 മാറ്റങ്ങളാണ് സെൻസർ ബോര്‍ഡ് നിര്‍ദേശിച്ചത്. ഈ മാറ്റങ്ങള്‍ വരുത്തിയ ശേഷം സിനിമ തീയേറ്ററുകളിലെത്താന്‍ അനുമതി നല്‍കാമെന്ന് നിര്‍മാതാക്കളോട് പുനഃപരിശോധനാ കമ്മറ്റി അറിയിച്ചിരുന്നു. സിഖ് മതത്തെ പ്രതിനിധീകരിക്കുന്ന ചിലർ ചേർന്ന് എമർജൻസിയുടെ പ്രദർശനം പൂർണമായി തടയണമെന്നാവശ്യപ്പെട്ട് പരാതിയുമായി നേരത്തെ രംഗത്തെത്തിയിരുന്നു. സിഖ് മതത്തെ സിനിമയിൽ മോശമായി ചിത്രീകരിക്കുന്നു എന്നതായിരുന്നു പരാതിയുടെ അടിസ്ഥാനം. സിനിമയുടെ ഉള്ളടക്കത്തിനെതിരെ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി നേരത്തെ മുന്നോട്ട് വന്നിരുന്നു.
advertisement
സിഖുകാരെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്ന് SGPC പ്രസിഡണ്ട് ആയ ഹര്‍ജീന്ദര്‍ സിങ് ദാമി ആരോപിച്ചു. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനെയും ദാമി വിമര്‍ശിച്ചിരുന്നു. ചിത്രം സെപ്റ്റംബര്‍ 6ന് തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു ആദ്യ തീരുമാനം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
Emergency Trailer: കങ്കണയുടെ 'എമർജൻസി' തിയേറ്ററുകളിലേക്ക്; പുതിയ ട്രെയ്‌ലർ പുറത്ത്
Next Article
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement