ഷാരൂഖ് ചിത്രം പത്താനെ പ്രശംസിച്ച് ബോളിവുഡ് നടി കങ്കണ റണൗത്ത്. പത്താൻ വളെ രീതിയിൽ മുന്നോട്ട് പോകുകയാണെന്നും ഇത്തരം ചിത്രങ്ങൾ വിജയിക്കണമെന്നാണ് തൻറെ ആഗ്രഹമെന്നും കങ്കണ പറഞ്ഞു. നാല് വര്‍ഷത്തിന് ശേഷമുള്ള ഷാരൂഖ് ഖാന്‍റെ ശക്തമായ തിരിച്ചുവരവാണ് പത്താനിലൂടെ ഉണ്ടായതെന്ന് സിനിമ കണ്ടിറങ്ങിയ ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
ഹിന്ദി സിനിമ മറ്റ് ഇന്‍ഡസ്ട്രികള്‍ക്ക് പിന്നിലായിപ്പോയെന്നും സിനിമാ വ്യവസായത്തെ തിരികെക്കൊണ്ടുവരാന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്ന് കങ്കണ മാധ്യമങ്ങളോട് പ്രതികരിച്ചു. തുടരെ പരാജയങ്ങള്‍ നേരിട്ട ബോളിവുഡ് ബോക്സ് ഓഫീസില്‍ പത്താന്‍ വലിയ മാറ്റം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
ഷാരൂഖ് ഖാനും, ദീപിക പദുക്കോണും, ജോൺ എബ്രഹാമും അഭിനയിക്കുന്ന സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് പത്താൻ. ഷാരൂഖ്, ദീപിക, ജോൺ എന്നിവരെ കൂടാതെ സൽമാൻ ഖാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
Also Read-കാന്താര നായകൻ മലയാളത്തിലേക്ക്? മോഹൻലാൽ-എൽജെപി ചിത്രത്തിൽ ഋഷഭ് ഷെട്ടിയുമെന്ന് സൂചന
‘എമര്‍ജന്‍സി’യാണ് കങ്കണയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും കങ്കണ തന്നെയാണ്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ‘എമർജൻസി’. കങ്കണയാണ് ഇന്ദിരാ ഗാന്ധിയായി ചിത്രത്തിൽ വേഷമിടുന്നത്. അനുപം ഖേർ, മഹിമ ചൗധരി, സതീഷ് കൗശിക്, മിലിന്ദ് സോമൻ, ശ്രേയസ് താൽപഡേ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.