ഏപ്രിൽ 22 നാണ് കന്നഡ നടൻ സമ്പത്ത് ജെ റാമിനെ (35) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നടൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ഇതിനിടയിലാണ് സമ്പത്തിന്റെ അടുത്ത സുഹൃത്തും നടനുമായ രാജേഷ് ധ്രുവിന്റെ വെളിപ്പെടുത്തൽ.
ഭാര്യയെ പേടിപ്പിക്കാനായിരുന്നു സമ്പത്തിന്റെ ശ്രമമെന്നും ഇതിനിടയിൽ ജീവൻ നഷ്ടപ്പെട്ടതാണെന്നുമാണ് രാജേഷ് ധ്രുവിന്റെ വെളിപ്പെടുത്തൽ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് രാജേഷിന്റെ വെളിപ്പെടുത്തൽ. ഭാര്യയെ പേടിപ്പിക്കാനുള്ള പ്രാങ്കിൽ സമ്പത്തിന് ജീവൻ നഷ്ടപ്പെട്ടതാണെന്നാണ് പറയുന്നത്.
Also Read- നടൻ സമ്പത്ത് ജെ. റാം വീടിനുള്ളിൽ മരിച്ച നിലയിൽ സമ്പത്ത് മരണപ്പെടുന്നതിനു മുമ്പ് അതേ രാത്രിയിൽ ഭാര്യയുമായി ചെറിയ വഴക്കുണ്ടായിരുന്നു. ഇതിനു ശേഷം ഭാര്യയെ പേടിപ്പിക്കാൻ തൂങ്ങിമരിക്കുന്നതായി അഭിനയിക്കുന്നതിനിടയിൽ ജീവൻ നഷ്ടപ്പെടുകയായിരുന്നുവെന്നാണ് രാജേഷ് ധ്രുവ് പറയുന്നത്.
സമ്പത്തിന്റെ മരണത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ധ്രുവ് അഭ്യർത്ഥിച്ചു. ഭാര്യ അഞ്ച് മാസം ഗർഭിണിയായിരിക്കേയാണ് സമ്പത്തിന്റെ അപ്രതീക്ഷിതമായ വിയോഗം.
അഗ്നിസാക്ഷി, ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ തുടങ്ങി നിരവധി ശ്രദ്ധേയ സീരിയലുകളിലൂടെ ശ്രദ്ധേയനാ നടനാണ് സമ്പത്ത്. തൊഴിലില്ലായ്മയും മികച്ച അവസരങ്ങളുടെ നഷ്‌ടവും കാരണമാണ് താരം ജീവനൊടുക്കിയതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Suicide, Television actors, Tv serial actor