Kanthara 2: വനമേഖലയിൽ അനുമതിയില്ലാതെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചു; കാന്താര 2 നിർമ്മാതാക്കൾക്ക് പിഴ
- Published by:ASHLI
- news18-malayalam
Last Updated:
ജനവാസ മേഖലയിലെ പ്രാന്തപ്രദേശത്താണ് ഷൂട്ടിന് അനുമതി ലഭിച്ചതെങ്കിലും കാടുകയറി ഷൂട്ടിംഗ് നടത്തിയെന്നും ആരോപണം
അനുമതിയില്ലാതെ വനമേഖലയിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചതിന് കാന്താര 2 നിർമ്മാതാക്കൾക്ക് പിഴ ചുമത്തി കർണാടക വനം വകുപ്പ്. 50000 രൂപയാണ് പിഴ ചുമത്തിയത്. സിനിമ ചിത്രീകരിക്കുന്നതിനായി വനം നശിപ്പിച്ചതായും പരാതി. ജനവാസ മേഖലയിലെ പ്രാന്തപ്രദേശത്താണ് ഷൂട്ടിന് അനുമതി ലഭിച്ചതെങ്കിലും കാടുകയറി ഷൂട്ടിംഗ് നടത്തിയെന്നും ആരോപണം.
നിരവധി വന്യജീവികളുടെ ആവാസ കേന്ദ്രമായതിനാൽ നാട്ടുകാർ അടക്കം എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും പ്രശ്നമുണ്ടാക്കിയെന്നുമാണ് വിവരം. വനനശീകരണം അടക്കമുള്ള പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ ഷൂട്ടിംഗ് നടന്ന സ്ഥലം കർണാടക വനം വകുപ്പ് സംഘം പരിശോധിക്കും.
കൃത്യമായ അനുമതികളോടെയാണോ ഷൂട്ടിങ് നടന്നത് തുടങ്ങിയ വിവരങ്ങളും വനംവകുപ്പ് സംഘം അന്വേഷിക്കും. അതേസമയം ഷൂട്ടിങ്ങിന് സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചത് നാട്ടുകാരും ചലച്ചിത്ര അണിയറക്കാരും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചു എന്നാണ് കന്നട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സംഘർഷത്തിനിടെ പരിക്കേറ്റ പ്രദേശത്തെ യുവാവായ ഹരീഷിനെ സകലേഷ്പൂരിലെ ക്രോഫോർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് വിവരം. യുവാവിന് നേരെയുണ്ടായ ആക്രമണത്തിൽ നാട്ടുകാര്‍ക്കിടയില്‍ രോഷം ഉയര്‍ത്തിയിട്ടുണ്ട്. കാന്താര 2 ചിത്രീകരണം മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും അണിയറപ്രവർത്തകർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ യെസലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
January 21, 2025 2:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kanthara 2: വനമേഖലയിൽ അനുമതിയില്ലാതെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചു; കാന്താര 2 നിർമ്മാതാക്കൾക്ക് പിഴ