Kareena Kapoor | സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിന് ശേഷം കരീനയ്ക്ക് നേരെയും ആക്രമണ ശ്രമം നടന്നതായി വെളിപ്പെടുത്തൽ

Last Updated:

സെയ്ഫിന് കുത്തേറ്റ കേസിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വിശദാംശങ്ങൾ റോയ് വെളിപ്പെടുത്തി

കരീനയും സെയ്‌ഫും, റോണിത് റോയി
കരീനയും സെയ്‌ഫും, റോണിത് റോയി
സെയ്ഫ് അലി ഖാന് (Saif Ali Khan) കുത്തേറ്റ വാർത്ത എല്ലാവരെയും ഞെട്ടിച്ച സംഭവമായിരുന്നു. അതിനുശേഷം, റോണിത് റോയിയുടെ സുരക്ഷാ ഏജൻസിയെ സുരക്ഷാ ചുമതല നൽകി നിയമിച്ചു. അടുത്തിടെ നടന്ന ഒരു സംഭാഷണത്തിൽ, സെയ്ഫിന് കുത്തേറ്റ കേസിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വിശദാംശങ്ങൾ റോയ് വെളിപ്പെടുത്തി. സെയ്‌ഫിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം കരീനയും ആക്രമിക്കപ്പെട്ടുവെന്ന് റോയ്.
ഹിന്ദി റഷിന് നൽകിയ അഭിമുഖത്തിൽ റോണിത് പറഞ്ഞ വാക്കുകൾ: “സെയ്ഫ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എല്ലായിടത്തും വലിയ ജനക്കൂട്ടവും മാധ്യമങ്ങളും ഉണ്ടായിരുന്നു. കരീന ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ, അവരുടെ കാറിന് നേരിയ ആക്രമണം ഉണ്ടായി. അവർ ഭയന്നിരുന്നു," റോയ് വ്യക്തമാക്കി.
"ചുറ്റും മാധ്യമങ്ങൾ ഉണ്ടായിരുന്നതിനാൽ ആളുകൾ വളരെ അടുത്തേക്ക് വന്നു. അവരുടെ കാർ അൽപ്പം കുലുങ്ങി. അപ്പോഴാണ് സെയ്ഫിനെ വീട്ടിലേക്ക് കൊണ്ടുവരാൻ കരീന എന്നോട് ആവശ്യപ്പെട്ടത്. അതിനാൽ ഞാൻ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാൻ ചെന്നു. അദ്ദേഹം വീട്ടിലെത്തിയപ്പോൾ, ഞങ്ങൾ സുരക്ഷാ വലയം തീർത്തിരുന്നു. കൂടാതെ പോലീസ് സേനയിൽ നിന്നും ഞങ്ങൾക്ക് ശക്തമായ പിന്തുണയും ലഭിച്ചു. ഇപ്പോൾ എല്ലാം നന്നായി പോകുന്നു."
advertisement
സെയ്ഫിന്റെ കെട്ടിടം പരിശോധിച്ചപ്പോൾ, ശരിയായ സുരക്ഷാ നടപടികൾ നിലവിലില്ലെന്ന് താൻ മനസ്സിലാക്കിയതായും, ചില മാറ്റങ്ങളെക്കുറിച്ച് അവർക്ക് ഉപദേശം നൽകിയതായും, പിന്നീട് അവ നടപ്പിലാക്കിയതായും റോണിത് വെളിപ്പെടുത്തി.
ജനുവരി 16 ന് പുലർച്ചെ സെയ്ഫ് അലി ഖാന്റെ ഇളയ മകൻ ജെയുടെ മുറിയിലൂടെ ബാന്ദ്രയിലെ വീട്ടിലേക്ക് ഒരു അക്രമി അതിക്രമിച്ചു കയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. മുറിവിൽ നിന്ന് ഡോക്ടർമാർ 2.5 ഇഞ്ച് നീളമുള്ള കത്തി പുറത്തെടുത്തു. പ്രതിയെ ചെറുക്കാൻ ശ്രമിക്കുന്നതിനിടെ നടന് ആറ് തവണ കുത്തേറ്റു. അതിൽ രണ്ടെണ്ണം നട്ടെല്ലിനോട് ചേർന്നിരുന്നതിനാൽ പരിക്ക് ഗുരുതരമായിരുന്നു.
advertisement
നടൻ ഏറ്റവും ഒടുവിലായി നെറ്റ്ഫ്ലിക്സ് ചിത്രമായ 'ജുവൽ തീഫ്' എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. ഇതിനുമുമ്പ്, ജൂനിയർ എൻ‌ടി‌ആർ നായകനായ 'ദേവര: പാർട്ട് 1'ൽ അദ്ദേഹം വില്ലനായി അഭിനയിച്ചു. അദ്ദേഹത്തിന്റെ അടുത്ത പ്രോജക്റ്റ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 17 വർഷങ്ങൾക്ക് ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഒരു ത്രില്ലറിനായി സെയ്ഫ് അക്ഷയ് കുമാറുമായി ഒന്നിക്കുന്നുവെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഇംഗ്ലീഷിൽ 'മൃഗം' എന്നർത്ഥം വരുന്ന ഹൈവാൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്.
വ്യക്തി ജീവിതത്തിൽ, സെയ്ഫ് അലി ഖാൻ ഇപ്പോൾ ഭാര്യയും നടിയുമായ കരീന കപൂറിനൊപ്പം ലണ്ടനിലാണ്, മക്കളായ ജെ, തൈമൂർ എന്നിവർക്കൊപ്പം കുടുംബം അവധി ആഘോഷത്തിലാണ്. അവരുടെ യാത്രാ ചിത്രങ്ങൾ കരീന പങ്കിട്ടു.
advertisement
Summary: Ronit Roy of the security agency for Saif Ali Khan and Kareena Kapoor says there was an attempt to attack Kareena as well
മലയാളം വാർത്തകൾ/ വാർത്ത/Film/
Kareena Kapoor | സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിന് ശേഷം കരീനയ്ക്ക് നേരെയും ആക്രമണ ശ്രമം നടന്നതായി വെളിപ്പെടുത്തൽ
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement