ആനക്കൊമ്പും പുലിപ്പല്ലും വാർത്തയിൽ; ഇവിടെ ആനക്കൊമ്പിൽ തീർത്ത പോസ്റ്ററുമായി 'കാട്ടാളൻ' ടീം

Last Updated:

'മാർക്കോ' എന്ന സൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'കാട്ടാളൻ'

കാട്ടാളൻ
കാട്ടാളൻ
ആനക്കൊമ്പും, പുലിപല്ലും വാർത്തയിൽ നിറഞ്ഞു നിൽക്കുന്ന സമയത്ത് ആനയുടെ കൊമ്പിൽ തീർത്ത പോസ്റ്റർ ഇറക്കി കാട്ടാളൻ (Kattalan) ടീം. രക്തം ചിന്തിയ ആനക്കൊമ്പ് ചരിത്രമോ 'കാട്ടാളൻ' (Kattalan) എന്ന സൂചനയോടെ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന് തുടക്കമായി.
'മാർക്കോ' എന്ന സൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'കാട്ടാളൻ'.
ചിത്രത്തിൽ ആൻ്റണി പെപ്പെയാണ് പ്രധാന വേഷത്തിലെത്തുന്നത്. കത്തിയാളുന്ന അഗ്നിക്ക് മുമ്പിൽ പെപ്പെ നിൽക്കുന്നതാണ് പോസ്റ്ററിൽ. വയലൻസ് സിനിമകൾ വിവാദമാകുന്ന സാഹചര്യത്തിൽ, വയലൻസ് സിനിമയുമായി വീണ്ടും കൂബ്സ് എത്തുന്നതിൽ ആകാംക്ഷയിലാണ് പ്രേക്ഷകരും.
രാത്രിയിൽ ഒരു കാട്ടിൽ മഴു പിടിച്ച്‌ നിൽക്കുന്ന ഒരു മനുഷ്യനാണ് പോസ്റ്ററിൽ. മുന്നിൽ മൃതദേഹങ്ങൾ ഉണ്ടെന്ന പ്രതീതിയുമുണ്ട്. ഒരു കോടാലി ഇദ്ദേഹത്തിന്റെ കയ്യിലുണ്ട്. അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും കഥാതന്തുവിന്റെയും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
advertisement
ബോക്സിംഗ് അധിഷ്ഠിത ആക്ഷൻ ഡ്രാമയായ ദാവീദിലാണ് ആന്റണി വർഗീസ് അവസാനമായി അഭിനയിച്ചത്. ദുൽഖർ സൽമാന്റെ പ്രോജക്റ്റിനായി ആർ‌ഡി‌എക്സ് സംവിധായകൻ നഹാസ് ഹിദായത്തിനൊപ്പം വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ് പെപെ. കൂടാതെ, അദ്ദേഹത്തിന്റെ അജഗജാന്തരം എന്ന ചിത്രത്തിന്റെ തുടർച്ചയും അണിയറയിൽ പുരോഗമിച്ചുവരുന്നു.
'പ്രൊഡക്ഷൻ നമ്പർ 2' എന്ന പേരിൽ അടുത്തിടെ സിനിമയുടെ അനൗൺസ്മെൻറ് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു.
നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം നിർവ്വഹിക്കുന്നത്.
advertisement
Summary: At a time when there is much hue and cry over fascination of celebrities on leopard teeth and elephant trunk, Kattalan, the second production venture of Marco maker Shereef Muhammed comes with up with a poster featuring an elephant trunk on it. 'Ivory isn't white anymore, It's stained with blood' the poster is captioned. The movie is noteworthy for its announcement poster, where protagonist Antony Varghese Pepe is seen wielding an axe
advertisement
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ആനക്കൊമ്പും പുലിപ്പല്ലും വാർത്തയിൽ; ഇവിടെ ആനക്കൊമ്പിൽ തീർത്ത പോസ്റ്ററുമായി 'കാട്ടാളൻ' ടീം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement