കായംകുളം കൊച്ചുണ്ണി: കഥ ഇതുവരെ

Last Updated:
പുലരാന്‍ നേരം ആ കള്ളനെത്തി. നിറഞ്ഞ സദസ്സുകള്‍ക്കു മുന്നില്‍, കാത്തിരിപ്പുകള്‍ക്കു വിരാമമിട്ട് കായംകുളം കൊച്ചുണ്ണിയുടെ വേഷത്തില്‍ നിവിന്‍ പോളി. കേരള ചരിത്രം ഇക്കാലമത്രയും കണ്ടതില്‍വച്ച് ജനം ഇത്രയേറെ നെഞ്ചിലേറ്റിയ ഒരു കള്ളന്‍ വേറേയില്ലയെന്നു പറയാം.
അടിതടകള്‍ വശത്താക്കിയ ആരും ഒന്ന് പേടിച്ചിരുന്ന കഥകളിലെ അതികായന്‍. റോഷന്‍ ആന്‍ഡ്രൂസ്, ബോബി-സഞ്ജയ് കൂട്ടുകെട്ട് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ കാലത്തേക്ക് ഒരു മടക്ക യാത്ര നടത്തി, ആ കഥ ഒന്ന് കൂടി പറയുകയാണിവിടെ.
അവസാനത്തില്‍ നിന്നുംപിന്നോട്ട് നടക്കുകയാണ് അവന്റെ ജീവിതം. മരണത്തില്‍ നിന്നും പുനര്‍ജ്ജന്മം എന്ന പോലെ. വായിക്കാതെ പോയ വരികള്‍ക്കിടയിലെ വിടവുകളിലെ കൊച്ചുണ്ണി.
കൊച്ചുണ്ണിയുടെ യൗവന കാലമാണ് ആദ്യ ഭാഗം. ശുദ്ധ ഹൃദയത്തിന്റെ ഉടമ. അതിന്റെ ഒരു കോണില്‍ പ്രിയപ്പെട്ടവളായ ജാനകിയെ പ്രതിഷ്ഠിച്ചവന്‍. അഭ്യാസമുറകള്‍ സ്വായത്തമാക്കുന്നവന്‍.
advertisement
കക്കരുതെന്നു പറയുന്നവനാണ് കൊച്ചുണ്ണി. അയാള്‍ പിന്നെങ്ങനെ കള്ളനായി? ഇല്ല. കള്ളനാക്കപ്പെടുകയാണ്. ആ ജീവിതം വേദനകളിലേക്കും അവഹേളനങ്ങളിലേക്കും തള്ളിയിടപ്പെടുന്നു.
എന്നാല്‍ നായകന്‍ കഥാപാത്രത്തിലേക്ക് നടത്തുന്ന പരകായ പ്രവേശം സംഭവിച്ചിട്ടില്ല. ഇപ്പോഴും ആ ചോദ്യമാവും എല്ലാവരുടെയും ഉള്ളിലെന്നറിയാം. ഇത്തിക്കര പക്കി എവിടെ? ആ ശബ്ദം വന്നു കഴിഞ്ഞിരിക്കുന്നു. പക്കിയെ പിടിച്ചു കൊണ്ട് വരാന്‍ ബ്രിട്ടീഷ് മേലാളന്മാര്‍ കൊച്ചുണ്ണിയെ ഏല്‍പ്പിച്ചിട്ടുണ്ട്. പക്ഷെ അതിനുംമുന്‍പ് അയാള്‍ വന്നു. ഇനി കാത്തിരിക്കുക.
മലയാളം വാർത്തകൾ/ വാർത്ത/Film/
കായംകുളം കൊച്ചുണ്ണി: കഥ ഇതുവരെ
Next Article
advertisement
മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ
മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ
  • മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ സർവീസ്

  • ഡിസംബർ 7 മുതൽ 2026 ജനുവരി 19 വരെ സർവീസ്

  • പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും

View All
advertisement