അതിപ്പോ 'ഖുറേഷി അബ്രാം' ആണേലും വിളിക്കാം; എമ്പുരാൻ സ്റ്റൈലിൽ കേരള പൊലീസും
- Published by:Sneha Reghu
- news18-malayalam
Last Updated:
എംവിഡിയും എമ്പുരാൻ സ്റ്റെലിൽ പോസ്റ്റർ പങ്കുവച്ചിരുന്നു
തിരുവനന്തപുരം: സോഷ്യൽമീഡിയയിൽ ഒന്നാകെ എമ്പുരാൻ ആവേശമാണ്. കാണികളൊക്കെയും പ്രതീക്ഷിച്ച നിലയിൽ ദൃശ്യവിരുന്നൊരുക്കാൻ പൃഥ്വിരാജിന് കഴിഞ്ഞെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. ആരാധകരുടെ ആവേശം ചോർന്നു പോകുന്നതിന് മുന്നെ സോഷ്യൽമീഡിയയിൽ അറിയിപ്പ് കേരള നൽകുകയാണ് കേരള പൊലീസ്. എമ്പുരാന്റെ പോസ്റ്ററിനൊപ്പമുള്ള രസകരമായ പോസ്റ്ററും കുറിപ്പുമാണ് കേരള പൊലീസ് പങ്കുവച്ചിരിക്കുന്നത്.
'അടിയന്തിര സഹായങ്ങൾക്ക് വിളിക്കാം, 112' എന്ന പോസ്റ്ററാണ് കേരള പൊലീസ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്ററിൽ ഫോൺ വിളിക്കുന്ന മോഹൻലാലിന്റെ ചിത്രവും എമ്പുരാൻ എന്നെഴുതിയ അതേ രീതിയിൽ കേരള പൊലീസ് എന്നും എഴുതിയിട്ടുണ്ട്. 'അതിപ്പോ 'ഖുറേഷി അബ്രാം'
ആണേലും വിളിക്കാം' എന്ന ക്യാപ്ഷനാണ് ഇതിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം എംവിഡിയും ഇതേ രീതിയിൽ എമ്പുരാൻ സ്റ്റെലിൽ പോസ്റ്റർ പങ്കുവച്ചിരുന്നു. 'Action എപ്പോൾ വേണമെങ്കിലും സംഭവിക്കാം ! കാറിൽ സഞ്ചരിക്കുമ്പോൾ സീറ്റ് ബെൽറ്റിടാൻ.......മറക്കല്ലേ' എന്നെഴുതിയ പോസ്റ്ററാണ് എംവിഡി പങ്കുവച്ചത്. കാറിൽ ഫോൺ വിളിച്ചുകൊണ്ടിരിക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് എംവിഡി പങ്കുവച്ചത്.
advertisement
കേരളത്തിൽ ഇന്നുവരെ കാണാത്തൊരു ആവേശമായിരുന്നു എമ്പുരാന്റെ ബുക്കിംഗ് മുതൽ ലഭിച്ചത്. ബോളിവുഡ്, ഹോളിവുഡ് സ്വാധീനം നിറഞ്ഞുനിൽക്കുന്ന രംഗങ്ങളാൽ സമ്പന്നമായിരുന്നു ചിത്രത്തിന്റെ ആദ്യഭാഗം. സിനിമയിലെ ഓരോരുത്തരും മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നതെന്നും സോഷ്യൽമീഡയ ഒന്നടങ്കം പറയുന്നത്. ദീപക് ദേവിന്റെ മ്യൂസിക് നന്നായിരുന്നു എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 27, 2025 3:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
അതിപ്പോ 'ഖുറേഷി അബ്രാം' ആണേലും വിളിക്കാം; എമ്പുരാൻ സ്റ്റൈലിൽ കേരള പൊലീസും