CSPACE OTT | കേരളത്തിന്‍റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോം 'സി സ്പെയ്സ്' കേരളപ്പിറവി ദിനത്തില്‍ ലഭ്യമാകും

Last Updated:

മലയാള സിനിമയുടെ വളർച്ചയ്ക്ക് പുതിയ ഒടിടി സംവിധാനം സഹായമാകുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

തിരുവനന്തപുരം:  കേരളത്തിൻ്റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോമായ (OTT) സി സ്പെയ്സ് (CSPACE) കേരളപ്പിറവി ദിനത്തില്‍ ലഭ്യമാകും. രാജ്യത്ത് സർക്കാർ മേഖലയില്‍ ആരംഭിക്കുന്ന ആദ്യ ഒടിടി പ്ലാറ്റ്ഫോമാണ് സി സ്പെയ്സ്. തിയേറ്റർ റിലീസിനു ശേഷമമേ ഒടിടിയിൽ സിനിമ കാണാനാകൂവെന്നും അതു കൊണ്ടു തന്നെ സിനിമാ വ്യവസായത്തെ ബാധിക്കില്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. കലാഭവൻ തിയേറ്ററിൽ നടന്ന ചടങ്ങിൽ സിനിമാ- സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് ഒടിടി പ്ലാറ്റ്ഫോമിന്‍റെ പേര് പ്രഖ്യാപിച്ചത്.
സാംസ്കാരിക വകുപ്പിൻ്റെ മേൽനോട്ടത്തിൽ കെ.എസ്.എഫ്.ഡി.സി യുടെ നിയന്ത്രണത്തിലാകും സി സ്പെയിനിൻ്റെ പ്രവർത്തനം.
ജൂൺ ഒന്നു മുതൽ സി സ്പെപെയ്സിലേക്ക് സിനിമകൾ രജിസ്റ്റർ ചെയ്യാം. മലയാള സിനിമയുടെ വളർച്ചയ്ക്ക് പുതിയ ഒടിടി സംവിധാനം സഹായമാകുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നിർമാതാവിന് നഷ്ടം ഉണ്ടാകില്ല. മാത്രമല്ല, കൂടുതൽ വരുമാനം നൽകുമെന്നും മന്ത്രി പറഞ്ഞു.
ഷോർട്ട് ഫിലിം , ഡോക്യുമെൻ്ററി എന്നിവയും സി സ്പെയ്സിൽ കാണാനാകും. കലാമൂല്യമുള്ള സിനിമകൾക്കും ദേശീയ- അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ച ചിത്രങ്ങൾക്കും പ്രത്യേക പരിഗണന നൽകും.  തിയേറ്റർ റിലീസ് ലഭിക്കാത്ത ചെറിയ സിനിമകളും സി സ്പെയ്സിലൂടെ പ്രദര്‍ശിപ്പിക്കാം.
advertisement
നാട്ടിൻപുറത്തേക്ക് ചലച്ചിത്ര അക്കാദമിയുടെ സിനിമാ വണ്ടി; ടൂറിംഗ് ടാക്കീസ് വീണ്ടും
നല്ല സിനിമ നാട്ടിൻ പുറങ്ങളിലേക്ക് എന്ന സന്ദേശവുമായി ടൂറിംഗ് ടാക്കീസ് (Touring Talkies) വീണ്ടും ഓട്ടം തുടങ്ങി. കോവിഡ് കാലത്ത് താത്കാലികമായി നിറുത്തി വച്ചിരുന്ന ചലച്ചിത്ര അക്കാദമിയുടെ ടൂറിംഗ് ടാക്കീസ് പദ്ധതി പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചലച്ചിത്രപ്രദര്‍ശന യാത്രയുടെ ഫ്ളാഗ് ഓഫ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. ചലച്ചിത്രാസ്വാദനബോധം വളര്‍ത്തുന്ന പദ്ധതി വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ചലച്ചിത്രയാത്ര സംഘടിപ്പിക്കുന്നതെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
advertisement
മെയ് 14 മുതല്‍ മെയ് 26 വരെ നടക്കുന്ന ടൂറിംഗ് ടാക്കീസിൽ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള മഹിളാ സമഖ്യ സൊസൈറ്റിയുമായി ചേര്‍ന്ന് വിമന്‍ & ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കുവേണ്ടി അവധിക്കാല ചലച്ചിത്രപ്രദര്‍ശനം നടത്തും. കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിമന്‍ & ചില്‍ഡ്രന്‍സ് ഹോമുകളിലാണ് സിനിമാപ്രദര്‍ശനം നടത്തുന്നത്. തിങ്കളാഴ്ച നിശ്ചയം, സോംഗ് ഓഫ് സ്പാരോസ്, ദി റോക്കറ്റ്, 101 ചോദ്യങ്ങള്‍ തുടങ്ങിയ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.
advertisement
രാവിലെ 9 മണിക്ക് സെക്രട്ടേറിയറ്റ് അനക്സിന് മുന്നില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് അധ്യക്ഷനായി. വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, മഹിള സമഖ്യ സൊസൈറ്റി സ്റ്റേറ്റ് പ്രോജക്റ്റ് ഡയറക്ടര്‍ ജീവന്‍ ബാബു കെ. ഐ.എ.എസ്., ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Film/
CSPACE OTT | കേരളത്തിന്‍റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോം 'സി സ്പെയ്സ്' കേരളപ്പിറവി ദിനത്തില്‍ ലഭ്യമാകും
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement