നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മമ്മൂട്ടിയുമായി നല്ല ബന്ധമാണുള്ളത്, വിമർശിക്കേണ്ട കാര്യവുമില്ല: കൃഷ്ണകുമാർ

  മമ്മൂട്ടിയുമായി നല്ല ബന്ധമാണുള്ളത്, വിമർശിക്കേണ്ട കാര്യവുമില്ല: കൃഷ്ണകുമാർ

  അച്ഛൻ പറഞ്ഞത് വളച്ചൊടിച്ചു എന്ന് അഹാന. കൃഷ്ണകുമാറിന് മമ്മൂട്ടിയുമായുള്ളത് തലമുറകളുടെ ബന്ധം

  കൃഷ്ണകുമാർ

  കൃഷ്ണകുമാർ

  • Share this:
   രാഷ്ട്രീയ നിലപാടുകളുടെ പേരിൽ എന്തുകൊണ്ടാണ് താനും സുരേഷ് ഗോപിയും മാത്രം വിമർശിക്കപ്പെടുന്നു, മമ്മൂട്ടി എന്തുകൊണ്ട് വിമർശിക്കപ്പെടുന്നില്ല എന്നുമുള്ള നടൻ കൃഷ്ണകുമാറിന്റെ പ്രതികരണം ശ്രദ്ധ നേടിയിരുന്നു. ഒരു മാധ്യമത്തോട് സംസാരിക്കവേയാണ് കൃഷ്ണകുമാർ ഈ ചോദ്യം ഉയർത്തിയത്. ഈ പരാമർശത്തിന്റെ പേരിൽ ട്രോളുകളും ഇറങ്ങി.

   എന്നാൽ അച്ഛൻ പറഞ്ഞ വാക്കുകൾ വളച്ചൊടിക്കപ്പെട്ടു എന്ന് പറഞ്ഞ് മകൾ അഹാന കൃഷ്ണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റുമായെത്തി. കൃഷ്ണകുമാർ ഇതേക്കുറിച്ച് പ്രതികരിച്ച അഭിമുഖ ശകലം പോസ്റ്റ് ചെയ്താണ് അഹാന പ്രതികരിച്ചത്. തലവാചകം വളച്ചൊടിച്ച് അവതരിപ്പിക്കുന്നത് വളരെ മോശം കാര്യമാണെന്നും അഹാന പോസ്റ്റിനൊപ്പമുള്ള കുറിപ്പിൽ പറയുന്നു.   വിഷയവുമായി ബന്ധപ്പെട്ട് കൃഷ്ണകുമാറിന് പറയാനുള്ളത് ഇതാണ്. "താനൊരിക്കലും മമ്മൂട്ടിയെ വിമർശിക്കാൻ ആയിട്ടില്ല. ആകുകയുമില്ല. വിമര്‍ശിക്കേണ്ട കാര്യവുമില്ല. എന്‍റെ മകള്‍ ഇപ്പോള്‍ അഭിനയിക്കുന്നത് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന സിനിമയിലാണ്. മമ്മൂട്ടിയുമായി നല്ല ബന്ധമാണുള്ളത്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മമ്മൂട്ടിയും കാണുമായിരിക്കും. സിനിമയില്‍ ഇത്രയും വര്‍ഷം താരരാജാവായിരുന്ന അദ്ദേഹത്തിന് നന്നായി അറിയാം, ഇത്തരം വാര്‍ത്തകള്‍ എങ്ങനെ എടുക്കണമെന്ന്," കൃഷ്ണകുമാർ സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

   ദുൽഖർ നിർമ്മിക്കുന്ന ചിത്രം 'അടി'യിൽ അഹാനയാണ് നായിക.

   മാത്രവുമല്ല, തന്റെയും സിന്ധുവിന്റെയും വിവാഹത്തിന് നിർണ്ണായക റോൾ മമ്മൂട്ടിക്കുണ്ട്. മൂന്നാമത്തെ മകൾ ഇഷാനി വേഷമിടുന്ന ആദ്യ ചിത്രം മമ്മൂട്ടിയുടെ 'വൺ' ആണ്. 'ചരിത്രം' എന്ന സിനിമയിൽ തന്റെ അച്ഛനും മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു എന്ന് കൃഷ്ണകുമാർ പറഞ്ഞു.

   ബി.ജെ.പി. സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
   Published by:user_57
   First published: