advertisement

ദുൽഖർ നിർമ്മിക്കുന്ന അഹാന-ഷൈൻ ടോം ചാക്കോ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു

Last Updated:

Ahaana-Shine Tom movie produced by Dulquer gets a name | രസകരമായ പേരുമായി അഹാന-ഷൈൻ ടോം ചാക്കോ ചിത്രം

വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിക്കുന്ന നാലാമത് ചിത്രത്തിന് പേരിട്ടു.പുതുവർഷ ദിനത്തിൽ തന്നെയാണ് ദുൽഖർ മറ്റൊരു ചിത്രമായ 'കുറുപ്പിന്റെ' അഞ്ചു ഭാഷകളിലെ പോസ്റ്റർ പുറത്തിറക്കിയത്.
ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ധ്രുവൻ, അഹാന കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
അഹാനയുടെയും ഷൈൻ ടോം ചാക്കോയുടെയും കാരിക്കേച്ചർ അടങ്ങിയ രസകരമായ പോസ്റ്ററിലാണ് സിനിമയുടെ പേര് പ്രഖ്യാപിച്ചത്. (പോസ്റ്റ് ചുവടെ)
അടി എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.  ആലുവയിലായിരുന്നു പ്രധാനമായും ഷൂട്ടിംഗ്.
advertisement
ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. 96ന് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീത സംവിധാനവും ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിർവഹിക്കുന്നു. കോസ്റ്റ്യൂം സ്റ്റെഫി സേവ്യറും ആർട്ട് സുഭാഷ് കരുണും രഞ്ജിത് ആർ മേക്കപ്പും നിർവഹിച്ചിരിക്കുന്നു. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗ് നടത്തിയിരിക്കുന്നത്. ആലുവയിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ് അൻപത് ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ദുൽഖർ നിർമ്മിക്കുന്ന അഹാന-ഷൈൻ ടോം ചാക്കോ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു
Next Article
advertisement
Rising Bharat |'മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞു'; റൈസിംഗ് ഭാരതിൽ പ്രധാനമന്ത്രി മോദി
Rising Bharat |'മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞു'; റൈസിംഗ് ഭാരതിൽ പ്രധാനമന്ത്രി മോദി
  • കഴിഞ്ഞ 40 വർഷത്തിനിടയിൽ യുവ വോട്ടർമാർ വർധിച്ചപ്പോൾ കോൺഗ്രസ് തകർച്ചയിലേക്ക് നീങ്ങി

  • മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞതിൽ കുടുംബവാഴ്ചാ ക്ലബ്ബ് ആണെന്ന് മോദി

  • ബംഗാളിൽ ആയുഷ്മാൻ ഭാരത്, തമിഴ്‌നാട്ടിൽ പിഎം ആവാസ് യോജന പദ്ധതികൾ നടപ്പിലാക്കാത്തത് വിമർശിച്ചു

View All
advertisement