'മക്കളുടെ പേരിൽ വിവാദം ഉണ്ടാക്കിയാൽ വേദനിക്കുന്ന അച്ഛനെ മാത്രമേ നിങ്ങൾക്ക് അറിയൂ'; മറുപടിയുമായി നടനും സ്ഥാനാർഥിയുമായ കൃഷ്ണകുമാർ
- Published by:Rajesh V
- news18-malayalam
Last Updated:
ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ഈ ഘട്ടത്തെ അതിജീവിക്കുകയും നേരിടുകയും തന്നെ ചെയ്യും. പക്ഷേ ഒരു അച്ഛൻ എന്ന നിലയിൽ ഈ വിവാദങ്ങൾ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പക്ഷേ ആരോടും പരിഭവിക്കാതെ പറയാനുള്ള നിലപാടുകൾ ഉറച്ചു പറഞ്ഞുകൊണ്ട് മുന്നോട്ടു പോവുക തന്നെ ചെയ്യും. - കൃഷ്ണകുമാർ പറയുന്നു.
തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎയുടെ സ്ഥാനാർഥിയാണ് നടൻ ജി കൃഷ്ണകുമാർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പലതവണ എതിരാളികളുടെ രൂക്ഷമായ സൈബർ ആക്രമണങ്ങൾക്ക് കൃഷ്ണകുമാർ വിധേയനായിരുന്നു. ഇപ്പോള്‍ വിമർശകർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. മക്കളുടെ പേരിൽ വിവാദം ഉണ്ടാക്കിയാൽ വേദനിക്കുന്ന കൃഷ്ണകുമാർ എന്ന അച്ഛനെ മാത്രമേ നിങ്ങൾക്ക് അറിയൂ എന്നും എന്ത് പ്രതിസന്ധി വന്നാലും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും പറയുന്ന നിലപാടിനോട് സത്യസന്ധത പുലർത്തുകയും ചെയ്യുന്ന കൃഷ്ണകുമാർ എന്ന പൊതുപ്രവർത്തകനെ ഇപ്പോഴും വിവാദ കമ്മിറ്റിക്കാർക്ക് മനസ്സിലായിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കൃഷ്ണകുമാറിന്റെ കുറിപ്പ്
ജീവിതത്തിലെ ഏറ്റവും വലിയ ശക്തി നാല് പെണ്മക്കളടങ്ങുന്ന ഈ സന്തുഷ്ട കുടുംബമാണ്. ഒരു കലാകാരൻ എന്ന നിലയിലും പൊതു പ്രവർത്തകൻ എന്ന നിലയിലും ബുദ്ധിമുട്ടുകൾ ഏറിയ ഓരോഘട്ടത്തിലും അവരുടെ പിന്തുണയില്ലായിരുന്നുവെങ്കിൽ ജീവിതകഥ മറ്റൊന്നാകുമായിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി എന്ന നിലയിൽ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും, പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യാൻ ആരംഭിച്ചപ്പോൾ സ്വതന്ത്ര വ്യക്തികളായ എന്റെ പെൺമക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കാനാണ് ചിലർ ശ്രമിക്കുന്നത്.
advertisement
ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ഈ ഘട്ടത്തെ അതിജീവിക്കുകയും നേരിടുകയും തന്നെ ചെയ്യും. പക്ഷേ ഒരു അച്ഛൻ എന്ന നിലയിൽ ഈ വിവാദങ്ങൾ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പക്ഷേ ആരോടും പരിഭവിക്കാതെ പറയാനുള്ള നിലപാടുകൾ ഉറച്ചു പറഞ്ഞുകൊണ്ട് മുന്നോട്ടു പോവുക തന്നെ ചെയ്യും. മക്കളുടെ പേരിൽ വിവാദം ഉണ്ടാക്കിയാൽ വേദനിക്കുന്ന കൃഷ്ണകുമാർ എന്ന അച്ഛനെ മാത്രമേ നിങ്ങൾക്ക് അറിയൂ. എന്ത് പ്രതിസന്ധി വന്നാലും നിലപാടുകളിൽ ഉറച്ചു നിൽക്കുകയും, പറയുന്ന നിലപാടിനോട് സത്യസന്ധത പുലർത്തുകയും ചെയ്യുന്ന കൃഷ്ണകുമാർ എന്ന പൊതുപ്രവർത്തകനെ ഇപ്പോഴും വിവാദ കമ്മറ്റിക്കാർക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.
advertisement
നടനാവുന്നതിനും മുൻപ് കൃഷ്ണകുമാർ ഓട്ടോഡ്രൈവർ ആയിരുന്നുവെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. വിദ്യാർഥി കാലത്ത് ജീവിതത്തിൽ ഉണ്ടായ ഒരു വൻ തിരിച്ചടിയാണ് കൃഷ്ണകുമാറിനെ ഓട്ടോഡ്രൈവറാക്കി മാറ്റിയത്. അച്ഛനും അമ്മയും മക്കളുമടങ്ങുന്ന സന്തുഷ്‌ട കുടുംബത്തിലെ അംഗമായിരുന്നു കൃഷ്ണകുമാർ. കോളേജ് പഠനം ആരംഭിക്കുന്ന നാളുകളിലായിരുന്നു അച്ഛൻ ജോലിയിൽ നിന്നും വിരമിക്കുന്നത്. അച്ഛന്റെ സമ്പാദ്യങ്ങൾ രണ്ടു സ്വകാര്യ ബാങ്കുകളിലായി നിക്ഷേപിക്കപ്പെട്ടു. അധികം വൈകാതെ ആ രണ്ടു ബാങ്കുകൾ പൂട്ടി. സമ്പാദിച്ച തുക മുഴുവൻ നഷ്‌ടപ്പെട്ടു. വിദ്യാർത്ഥിയായ കൃഷ്ണകുമാറിന് ചുമതലകൾ വർധിച്ചു. അങ്ങനെയാണ് കൃഷ്ണകുമാർ ഓട്ടോ ഡ്രൈവറായത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 02, 2021 1:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'മക്കളുടെ പേരിൽ വിവാദം ഉണ്ടാക്കിയാൽ വേദനിക്കുന്ന അച്ഛനെ മാത്രമേ നിങ്ങൾക്ക് അറിയൂ'; മറുപടിയുമായി നടനും സ്ഥാനാർഥിയുമായ കൃഷ്ണകുമാർ


