ബോളിവുഡ് താരം കൃതി സനന് കോവിഡ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് താരം
- Published by:Gowthamy GG
- news18-malayalam
Last Updated:
ടൈഗർ ഷ്രോഫ്, ഭൂമി പെഡ്‌നേക്കർ, ഏക്താ കപൂർ, പുൽകിത് സാമ്രാട്ട് തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ വേഗത്തിൽ സുഖം പ്രാപിക്കാൻ കൃതിക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
ബോളിവുഡ് താരം കൃതി സനന് കോവിഡ്. നടി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച വരെ രാജ്കുമാർ റാവുവിനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഛണ്ഡിഗഢിലായിരുന്നു താരം. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പാലാണ് കൃതി കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കൃതി പോസ്റ്റിൽ വൃക്തമാക്കി.
''കോവിഡ് പോസിറ്റീവ് ആയ വിവരം എല്ലാവരേയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ സുഖമായിരിക്കുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നും തന്നെയില്ല, കൂടാതെ ബിഎംസിയും ഡോക്ടറുടെ ഉപദേശവും അനുസരിച്ച് ഞാൻ ക്വാറൻറീനിലാണ്. സുരക്ഷിതരായിരിക്കുക, മഹാമാരി ഇതുവരെ പോയിട്ടില്ല, ”അവൾ എഴുതി.
advertisement
ടൈഗർ ഷ്രോഫ്, ഭൂമി പെഡ്‌നേക്കർ, ഏക്താ കപൂർ, പുൽകിത് സാമ്രാട്ട് തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ വേഗത്തിൽ സുഖം പ്രാപിക്കാൻ കൃതിക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജഗ് ജഗ് ജീയോയുടെ ഷൂട്ടിംഗിനായി ഛണ്ഡിഗഢിലുണ്ടായിരുന്ന ബോളിവുഡ് താരങ്ങളായ വരുൺ ധവാൻ, നീതു കപൂർ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വരുൺ ധവാൻ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 09, 2020 2:46 PM IST