advertisement

മണിയൻപിള്ള രാജു വിൻ്റെ മകൻ നിരഞ്ജ് സഞ്ചരിച്ച വാഹനത്തിൽ കെഎസ്ആർടിസി ബസിടിച്ചു

Last Updated:

ഏതാനും ദിവസങ്ങൾക്ക് മുൻപ് നിരഞ്ജിന്റെ പിതാവും നടനുമായ മണിയൻപിള്ള രാജു സഞ്ചരിച്ച വാഹനവും അപകടത്തിൽപ്പെട്ടിരുന്നു

News18
News18
നടൻ നിരഞ്ജ് മണിയൻപിള്ള രാജുവും സംഘവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. പുതിയ ചിത്രമായ 'മസ്തിഷ്ക മരണ'ത്തിന്റെ പ്രചാരണ പരിപാടികൾക്കായി പോകുന്നതിനിടെ കൊടുങ്ങല്ലൂരിൽ വെച്ചാണ് താരം അപകടത്തിൽപ്പെട്ടത്.
സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കായി യാത്ര ചെയ്യവേ നിരഞ്ജും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. വളവ് തിരിയുന്നതിനിടെ ബസ് വന്ന് കാറിൽ ഇടിക്കുകയായിരുന്നുവെന്ന് നിരഞ്ജ് പറഞ്ഞു. ഭാഗ്യം കൊണ്ടാണ് താരവും സംഘവും പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും താൻ സുരക്ഷിതനാണെന്ന് സിനിമാ പ്രൊമോഷനിടെ നിരഞ്ജ് തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കി.
'ആവാസവ്യൂഹം', 'പുരുഷപ്രേതം', 'ഗഗനചാരി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൃഷാന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മസ്തിഷ്ക മരണം'. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഈ ചിത്രം സയൻസ് ഫിക്ഷൻ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. സിനിമയുടെ പ്രൊമോഷൻ തിരക്കുകൾക്കിടയിലാണ് അപകടം നടന്നത്.
advertisement
ഏതാനും ദിവസങ്ങൾക്ക് മുൻപ് നിരഞ്ജിന്റെ പിതാവും നടനുമായ മണിയൻപിള്ള രാജു സഞ്ചരിച്ച വാഹനവും അപകടത്തിൽപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേൽക്കുകയായിരുന്നു. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയതും പിന്നീട് ഭയം കാരണമാണ് നിർത്താതിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മകൻ നിരഞ്ജിന്റെ വാഹനവും അപകടത്തിൽപ്പെടുന്നത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
മണിയൻപിള്ള രാജു വിൻ്റെ മകൻ നിരഞ്ജ് സഞ്ചരിച്ച വാഹനത്തിൽ കെഎസ്ആർടിസി ബസിടിച്ചു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement