കാഹളമായി 'പൊലിക പൊലിക'; ടിനു പാപ്പച്ചന്റെ ചാവേർ തീയറ്ററിൽ
- Published by:Sarika KP
- news18-malayalam
Last Updated:
തിയേറ്ററുകളെ ത്രസിപ്പിക്കാനുള്ളതെല്ലാമായാണ് ചിത്രമെത്തുന്നതെന്ന സൂചനയാണ് ഗാനം നൽകിയിരിക്കുന്നത്.
ആരാധകർ ഏറെ കാത്തിരിക്കുന്ന ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘ചാവേർ’ .ഇന്ന് തിയേറ്ററുകളിൽ എത്തി. 1400 സ്ക്രീനുകളിലായാണ് പ്രദർശനം നടത്തുന്നത്. അതിനു മുന്നോടിയായി ഇപ്പോഴിതാ സിനിമയുടെ സിനിമയിലേതായ ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ‘കാവൽ നോക്കണ കാവിലെ ഭീകര ഭൂതമതേ…’ എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകരുടെ ഉള്ളം കവർന്നിരിക്കുകയാണ്. സ്വജീവൻ പണയം വെച്ച് എന്തും ചെയ്യാനിറങ്ങുന്നവരുടെ ജീവിതം പറയുന്ന രക്തരൂക്ഷിതമായ കഥയുമായെത്തുന്ന ‘ചാവേറി’ലെ ചടുലമായ ദൃശ്യങ്ങളുമായാണ് ഗാനം ഇറങ്ങിയിരിക്കുന്നത്. തിയേറ്ററുകളെ ത്രസിപ്പിക്കാനുള്ളതെല്ലാമായാണ് ചിത്രമെത്തുന്നതെന്ന സൂചനയാണ് ഗാനം നൽകിയിരിക്കുന്നത്. ഹരീഷ് മോഹനൻ എഴുതിയിരിക്കുന്ന വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസാണ് ത്രസിപ്പിക്കുന്ന സംഗീതം നൽകിയിരിക്കുന്നത്. ഗോവിന്ദ് വസന്ത, ബേബി ജീൻ, സന്തോഷ് വർമ്മ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയിൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ ചോര ചിന്തുന്ന സംഭവങ്ങളുമൊക്കെയാണ് പ്രമേയം.ഗംഭീര ദൃശ്യവിരുന്ന് തന്നെയാണ് ടിനു ഇക്കുറിയും ഒരുക്കിയിരിക്കുന്നതെന്നാണ് ഏവരുടേയും പ്രതീക്ഷ.
എന്തിനും ഏതിനും മുന്നും പിന്നും നോക്കാതെ സ്വന്തം ജീവൻ പോലും അവഗണിച്ചുകൊണ്ട് നെഞ്ചുറപ്പോടെ ഇറങ്ങുന്ന ചാവേറുകളുടെ കഥ പറയുന്ന ചിത്രം കണ്ണൂര്‍ പശ്ചാത്തലമാക്കിക്കൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യുവിന്‍റെ തിരക്കഥയിലാണ് ടിനു പാപ്പച്ചൻ ഒരുക്കിയിരിക്കുന്നത്. ആദ്യ രണ്ട് സിനിമകളിലൂടെ തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി മാറ്റിയ സംവിധായകൻ ഒരുക്കുന്ന തന്‍റെ മൂന്നാമത് ചിത്രമായെത്തുന്ന ‘ചാവേറി’നായി ഏവരേയും ആകാംക്ഷാപൂർവ്വം കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നതുമായിരുന്നു സിനിമയുടേയിറങ്ങിയ ട്രെയിലർ.
advertisement
ഇന്നുവരെ ആരും കാണാത്ത രീതിയിലുള്ള വേഷപകർച്ചയിലാണ് ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ എത്തുന്നത്. കൂടാതെ അർജുൻ അശോകനേയും ആന്‍റണി വർഗ്ഗീസിനേയും ജോയ് മാത്യുവിനേയുമൊക്കെ ട്രെയിലറിൽ കാണാനാകുന്നത് ഇത്തരത്തിൽ തന്നെ. അടുത്തിടെ ‘ന്നാ താൻ കേസ് കൊട്’ സിനിമയിലൂടെ രാജീവനായി ഞെട്ടിച്ച ചാക്കോച്ചൻ ‘ചാവേറി’ൽ അശോകനായി വിസ്മയിപ്പിക്കുമെന്ന് ഉറപ്പിക്കാം. ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ നടി സംഗീതയും വേറിട്ടൊരു ഗെറ്റപ്പിൽ സിനിമയിലെത്തുന്നുണ്ടെന്ന് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷമാണ് സിനിമയിലേക്കുള്ള ഇവരുടെ മടങ്ങിവരവ് എന്നതും പ്രേത്യേകതയാണ്. മനോജ് കെ.യു, സജിൻ ഗോപു, അനുരൂപ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്.
advertisement
കണ്ണൂര്‍ പശ്ചാത്തലമാക്കിക്കൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയിരിക്കുന്ന തിരക്കഥയിലാണ് ടിനു പാപ്പച്ചൻ ‘ചാവേർ’ ഒരുക്കിയിരിക്കുന്നത്. സൂപ്പർ ഹിറ്റായ ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ’, ‘അജഗജാന്തരം’ സിനിമകൾക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രമായതിനാൽ തന്നെ ‘ചാവേർ’ തിയേറ്ററുകളിൽ തന്നെ കാണാൻ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സിനിമയാണ്.
രാഷ്ട്രീയ കൊലപാതകങ്ങളും മറ്റും മുൻനിർത്തി ഒട്ടേറെ നിഗൂഢതകളും ഉദ്വേഗ ജനകമായ കഥാ മുഹൂർത്തങ്ങളും ത്രില്ലും സസ്പെൻസുമൊക്കെ നിറച്ചുകൊണ്ടെത്തുന്ന ചിത്രമായിരിക്കുമെന്നാണ് ഇതിനകം പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററും ടീസറും ഫസ്റ്റ്‍ ലുക്കും മോഷൻ പോസ്റ്ററും റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും ക്യാരക്ടര്‍ പോസ്റ്ററുകളുമൊക്കെ നൽകിയിരുന്ന സൂചന. ചടുലമായ ദൃശ്യങ്ങളും സംഗീതവുമൊക്കെയായി തിയേറ്ററുകളിൽ കാണികളെ പിടിച്ചിരുത്തുന്ന സിനിമാനുഭവം തന്നെയാകും സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
advertisement
ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, വി എഫ് എക്സ്: ആക്സൽ മീഡിയ, ഡിജിറ്റൽ പി ആർ അനൂപ് സുന്ദരൻ, ഡിസൈൻസ്: മക്ഗുഫിൻ, പി.ആർ.ഓ: ഹെയിൻസ്, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
October 05, 2023 9:49 AM IST