advertisement

ഡാൻസ് പ്രേമികളുടെ കഥയുമായി ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും; 'മൂൺ വാക്ക്' റിലീസിന്

Last Updated:

1980-90 കാലഘട്ടങ്ങളിൽ ലോകമെമ്പാടും യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാൻസ് തരംഗമാണ് ചിത്രത്തിന്റെ പശ്ചാത്തലം

മൂൺ വാക്ക്
മൂൺ വാക്ക്
ലിജോ ജോസ് പെല്ലിശ്ശേരിയും (Lijo Jose Pellissery) ലിസ്റ്റിൻ സ്റ്റീഫനും (Listin Stephen) ആദ്യമായി കൈകോർക്കുന്നു. 'മൂൺ വാക്ക്' (Moon Walk) എന്ന ചിത്രത്തിനായാണ് ഈ ഒത്തുചേരൽ. ഇരുവരും ഒത്തുള്ള ഒരു വീഡിയോയിലൂടെയാണ് പ്രഖ്യാപനം. മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് 'മൂൺ വാക്ക്'. ചിത്രത്തിന്റെ പേരു പോലെ തന്നെ ഇത് സിനിമാ മേഖലയിലേക്കുള്ള ഒരു പുതിയ കൂടിച്ചേരലിന്റെ നടത്തം കൂടിയാണ്.
മെയ് മാസം റിലീസിന് എത്തുന്ന ചിത്രം ഒരുകൂട്ടം ഡാൻസ് പ്രേമികളുടെ കഥയാണ് പറയുന്നത്. അങ്കമാലി ഡയറീസിന് ശേഷം നൂറിലധികം പുതുമുഖ താരങ്ങളാണ് മൂൺ വാക്ക് എന്ന സിനിമയിൽ അണിനിരക്കുന്നത്. ഊർജ്ജസ്വലരായ പുതുമുഖങ്ങളെ സിനിമയുടെ മുന്നിലേക്ക് എത്തിക്കുക എന്ന ലക്‌ഷ്യം കൂടിയുണ്ട് ഇവിടെ. പുതുമുഖങ്ങളെ വെച്ച് മാജിക് ഫ്രെയിംസ് ആദ്യമായി ഒരുക്കുന്ന ഒരു ചിത്രം കൂടിയാണിത്.
1980-90 കാലഘട്ടങ്ങളിൽ ലോകമെമ്പാടും യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാൻസ് തരംഗമാണ് ചിത്രത്തിന്റെ പശ്ചാത്തലം. നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ.കെയുടെ ആദ്യ സിനിമകൂടിയാണ് 'മൂൺ വാക്ക്'.
advertisement
കൗമാരത്തിൻ്റെ മുഖമുദ്രയായ പാട്ടും ഡാൻസും പ്രണയവും ഹരമാക്കിയ ഒരു പറ്റം പ്രീ-ഡിഗ്രിക്കാരുടെ കഥ പറയുന്ന ചിത്രത്തിൽ അവർ നേരിട്ട ചെറുതും വലുതുമായ അനേകം പ്രതിബന്ധങ്ങൾ കോറിയിടുന്നു. യൗവ്വനത്തിൻ്റെ ചോരതിളപ്പിൽ എല്ലാറ്റിനെയും നിഷ്പ്രഭമാക്കി അവർ മുന്നേറി. അന്നത്തെ ജീവിത- സാമൂഹിക പരിസരങ്ങളുടെ മനോഹരമായ അടയാളപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം. സൗഹൃദവും, പ്രണയവും, പകയും, വേദനയും, സന്തോഷവും കഥയിൽ ഉൾച്ചേരുന്നു. ശ്രീജിത്ത് മാസ്റ്ററാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫർ.
ഡാൻസിനെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ഒരു കൂട്ടം ചെറുപ്പക്കാരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. നവാഗതരായ ഇവർക്കൊപ്പം ശ്രീകാന്ത് മുരളി, വീണ നായർ, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
advertisement
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് വിനോദ് എ.കെ., മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ്. സംഗീതം- പ്രശാന്ത് പിള്ള, ലിറിക്സ്- വിനായക് ശശികുമാർ, സുനിൽ ഗോപാലകൃഷ്ണൻ, നിതിൻ വി. നായർ, ഛായാഗ്രഹണം- അൻസാർ ഷാ, എഡിറ്റിംഗ്- ദീപു ജോസഫ്, കിരൺ ദാസ്; സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, ആർട്ട്- സാബു മോഹൻ, കോസ്റ്റ്യൂം- ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്- സജി കൊരട്ടി, സന്തോഷ് വെൺപകൽ, ആക്ഷൻ- മാഫിയ ശശി, ഗുരുക്കൾ. ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അനൂജ് വാസ്, നവീൻ പി. തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ്- ഉണ്ണി കെ.ആർ., അസോസിയേറ്റ് ഡയറക്ടെഴ്‌സ്- സുമേഷ് എസ്.ജെ., അനൂപ് വാസുദേവ്; കളറിസ്റ്റ്- നന്ദകുമാർ, സൗണ്ട് മിക്സ്- ഡാൻജോസ്, ഡി.ഐ.- പോയെറ്റിക്; അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ്- അഖിൽ യശോധരൻ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, ടൈറ്റിൽ ഗ്രാഫിക്സ്- ശരത് വിനു, വിഎഫ്എക്സ് ഡി ടി എം. പ്രൊമോ സ്റ്റിൽസ്- മാത്യു മാത്തൻ, സ്റ്റിൽസ്- ജയപ്രകാശ് അത്തല്ലൂർ, ബിജിത്ത് ധർമ്മടം, ഡിജിറ്റൽ മാർക്കറ്റിംഗ്- സിനിമാ പ്രാന്തൻ, പബ്ലിസിറ്റി ഡിസൈൻസ്- ഓൾഡ് മങ്ക്, ബ്ലൂ ട്രൈബ്, യെല്ലോ ടൂത്ത്സ്.
advertisement
തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച 'മൂൺ വാക്ക്' മാജിക് ഫ്രെയിംസ് തിയേറ്ററുകളിൽ എത്തിക്കും.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
ഡാൻസ് പ്രേമികളുടെ കഥയുമായി ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും; 'മൂൺ വാക്ക്' റിലീസിന്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement