advertisement

'പ്രചരിക്കുന്നത് തെറ്റ്'; പുതിയ സിനിമാ സംഘടനയിൽ താനില്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി

Last Updated:

സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നതായും എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ലെന്നും അദേഹം പറഞ്ഞു

മലയാള സിനിമ മേഖലയിൽ ആഷിക് അബുവിന്റെയും ലിജോ ജോസ് പെല്ലിശ്ശേരിയുടെയും നേതൃത്വത്തിൽ പുതിയ സംഘടന വരുന്നതായി വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ഈ ചലച്ചിത്ര കൂട്ടായ്മയിൽ നിലവിൽ ഭാഗമല്ലെന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നതായും എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ലെന്നും അദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം:
മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല. ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല.
'പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ' എന്ന പേരിൽ പുതിയ സംഘടന വരുന്നതായാണ് വാർത്തകൾ പ്രചരിച്ചത്. സംഘടനയുടെ നേതൃനിരയിൽ ആഷിക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, റിമ കല്ലിങ്കൽ, രാജീവ് രവി എന്നിവരാണ് ഉള്ളതെന്നും വാർത്തകൾ വന്നിരുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
'പ്രചരിക്കുന്നത് തെറ്റ്'; പുതിയ സിനിമാ സംഘടനയിൽ താനില്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി
Next Article
advertisement
'മുഖ്യമന്ത്രിക്ക് സമനില തെറ്റി, ഒന്നുകൂടി തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനെ...' വി ഡി സതീശൻ
'മുഖ്യമന്ത്രിക്ക് സമനില തെറ്റി, ഒന്നുകൂടി തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനെ...' വി ഡി സതീശൻ
  • മുഖ്യമന്ത്രി പിണറായി വിജയന്റെ 'ഡാഷ് മോനെ' പരാമർശം വിവാദമായതിനെ വി ഡി സതീശൻ വിമർശിച്ചു

  • സമനില തെറ്റിയ മുഖ്യമന്ത്രിക്ക് വീണ്ടും തെറ്റിയാൽ കേരളത്തിന് വലിയ നാണക്കേടാകുമെന്ന് സതീശൻ

  • മാത്യു കുഴല്‍നാടന്‍ ശബ്ദരേഖ ഗുരുതരമാണെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉടൻ രാജിവെക്കണമെന്നും അഭിപ്രായം

View All
advertisement