Lust Stories 2 | ലസ്റ്റ് സ്റ്റോറീസ് രണ്ടാം ഭാഗത്തില്‍ കജോളും തമന്നയും മൃണാൾ താക്കൂറും; ടീസര്‍ പുറത്ത്
- Published by:Arun krishna
- news18-malayalam
Last Updated:
നെറ്റ്ഫ്ലിക്സ് തന്നെയാണ് രണ്ടാം ഭാഗവും പുറത്തിറക്കുന്നത്
സൂപ്പര്‍ ഹിറ്റായി മാറിയ ബോളിവുഡ് ആന്തോളജി സിനിമ ‘ലസ്റ്റ് സ്റ്റോറീസി’ന് രണ്ടാം ഭാഗം വരുന്നു. നെറ്റ്ഫ്ലിക്സ് തന്നെയാണ് രണ്ടാം ഭാഗവും പുറത്തിറക്കുന്നത്. സ്ത്രീകളുടെ വ്യത്യസ്ത ലൈംഗിക താല്‍പര്യങ്ങളേയും ചോയ്‌സുകളേയും കേന്ദ്രീകരിച്ച ലസ്റ്റ് സ്റ്റോറീസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒന്നാം ഭാഗത്തിന്‍റെതിന് സമാനമായ ഉള്ളടക്കവുമായാണ് സിനിമയുടെ രണ്ടാം ഭാഗവും ഒരുങ്ങുന്നതെന്നാണ് ടീസറില്‍ നിന്നുള്ള സൂചന.
കജോള്‍, മൃണാള്‍ താക്കൂര്‍, തമന്ന ഭാട്ടിയ, അമൃത സുഭാഷ്, അംഗദ് ബേദി, കുമുദ് മിശ്ര,നീന ഗുപ്ത, തിലോത്തമ ഷോം, വിജയ് വര്‍മ തുടങ്ങിയവരാണ് ലസ്റ്റ് സ്റ്റോറീസ് രണ്ടാം ഭാഗത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ജൂണ്‍ 29ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ പ്രദര്‍ശനം ആരംഭിക്കും.
advertisement
ആര്‍.എസ്.വി.പി, ഫ്‌ളൈയിങ് യൂണികോണ്‍ എന്നീ കമ്പനികളുടെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. അമിത് രവീന്ദര്‍നാഥ് ശര്‍മ, ആര്‍. ബാല്‍ക്കി, കൊങ്കണ സെന്‍ ശര്‍മ, സുജോയ് ഘോഷ് എന്നിവരാണ് ലസ്റ്റ് സ്റ്റോറീസ് രണ്ടാം ഭാഗത്തിനായി നാല് ഭാഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.
advertisement
2018ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗത്തില്‍ രാധിക ആപ്തേ, കിയാര അദ്വാനി, ഭൂമി പട്നേകര്‍, മനീഷ കൊയ്‌രാള, വിക്കി കൗശല്‍, നീല്‍ ഭൂപാലാം, നേഹ ദുപിയ, സഞ്ജയ് കപൂര്‍ എന്നിവരായിരുന്നു അഭിനേതാക്കള്‍. കരണ്‍ ജോഹര്‍, സോയ അക്തര്‍, അനുരാഗ് കശ്യപ്, ദിബാകര്‍ ബാനര്‍ജി എന്നിവരാണ് ലസ്റ്റ് സ്റ്റോറീസ് 1 സംവിധാനം ചെയ്തത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
June 06, 2023 7:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Lust Stories 2 | ലസ്റ്റ് സ്റ്റോറീസ് രണ്ടാം ഭാഗത്തില്‍ കജോളും തമന്നയും മൃണാൾ താക്കൂറും; ടീസര്‍ പുറത്ത്