advertisement

നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

Last Updated:

വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു

News18
News18
കൊല്ലം: മലയാള ചലച്ചിത്ര-നാടക രംഗത്തെ പ്രമുഖ നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. തൃശൂർ തൃത്തല്ലൂർ സ്വദേശിയാണ്. സന്ധ്യ രാജേന്ദ്രൻ ആണ് ഭാര്യ.
പ്രശസ്ത നടനും എം.എൽ.എയുമായ മുകേഷിന്റെ സഹോദരീ ഭർത്താവാണ് ഇ.എ. രാജേന്ദ്രൻ. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയത്തിൽ ബിരുദം നേടിയ അദ്ദേഹം ഒട്ടനവധി സിനിമകളിലും നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. അഭിനയത്തിന് പുറമെ സംവിധാന രംഗത്തും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
ഭൗതികദേഹം കൊല്ലത്തെ പൊതുദർശനത്തിന് ശേഷം ജന്മനാടായ തൃശൂരിലേക്ക് കൊണ്ടുപോകും. സംസ്കാര ചടങ്ങുകൾ നാളെ തൃശൂർ തൃത്തല്ലൂരിലെ വീട്ടുവളപ്പിൽ നടക്കും.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു
Next Article
advertisement
'പാർട്ടിയോട് ജീവിതകാലം കടപ്പെട്ടിരിക്കുന്നു'; ജപ്തി ഭീഷണിയിൽ നിന്നും രക്ഷിച്ച മുസ്ലിം ലീഗിന് നന്ദി പറഞ്ഞ് എം.കെ മുനീർ
'പാർട്ടിയോട് ജീവിതകാലം കടപ്പെട്ടിരിക്കുന്നു'; ജപ്തി ഭീഷണിയിൽ നിന്നും രക്ഷിച്ചതിന് നന്ദി പറഞ്ഞ് എം.കെ മുനീർ
  • എം.കെ മുനീറിന്റെ കുടുംബവീടിന്റെ 49 ലക്ഷം രൂപയുടെ കടബാധ്യത മുസ്ലിം ലീഗ് തീർത്തത് ശ്രദ്ധേയമാണ്

  • ബാങ്ക് ജപ്തി ഭീഷണിയിൽ നിന്നും പാർട്ടി ഇടപെടലിലൂടെ കുടുംബം രക്ഷപ്പെട്ടതിൽ മുനീർ നന്ദി അറിയിച്ചു

  • സി.എച്ച്. മുഹമ്മദ് കോയയുടെ മരണാനന്തര കടം പാർട്ടി ഇടപെട്ട് തീർത്തത് മുൻപും സംഭവിച്ചിട്ടുണ്ട്

View All
advertisement