'ട്രംപ് വെറുതെ ഭീഷണിപ്പെടുത്താറില്ല, ഇറാൻ നരകം കാണും'; സമാധാന കരാർ തള്ളിയതിന് മുന്നറിയിപ്പുമായി വൈറ്റ് ഹൗസ്
- Published by:Sarika N
- news18-malayalam
Last Updated:
യുദ്ധം അവസാനിപ്പിക്കാനുള്ള സമയം തങ്ങൾ തീരുമാനിക്കുമെന്നും തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാതെ പിന്മാറില്ലെന്നുമാണ് ഇറാൻ്റെ നിലപാട്
വാഷിംഗ്ടൺ: അമേരിക്ക മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ തള്ളിയ ഇറാനെതിരെ കനത്ത മുന്നറിയിപ്പുമായി വൈറ്റ് ഹൗസ്. ഇറാൻ വഴങ്ങിയില്ലെങ്കിൽ രാജ്യം 'നരകം കാണേണ്ടി വരുമെന്നും' മുമ്പൊരിക്കലും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രഹരം അമേരിക്ക നൽകുമെന്നും വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലെവിറ്റ് മുന്നറിയിപ്പ് നൽകി. ഡൊണാൾഡ് ട്രംപ് വെറും ഭീഷണി മുഴക്കുന്നയാളല്ലെന്നും ഇറാൻ വീണ്ടും തെറ്റായ കണക്കുകൂട്ടലുകൾ നടത്തരുതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന നിർദ്ദേശങ്ങൾ ഇറാൻ തള്ളിയതാണ് നിലവിലെ പ്രകോപനത്തിന് കാരണം. യുദ്ധം അവസാനിപ്പിക്കാനുള്ള സമയം തങ്ങൾ തീരുമാനിക്കുമെന്നും തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാതെ പിന്മാറില്ലെന്നുമാണ് ഇറാൻ്റെ നിലപാട്. ഇറാന്റെ നാവികസേനയും വ്യോമസേനയും വ്യോമ പ്രതിരോധ സംവിധാനങ്ങളും നേരത്തെ തന്നെ അമേരിക്ക തകർത്ത കാര്യം വൈറ്റ് ഹൗസ് വക്താവ് ഓർമ്മിപ്പിച്ചു.
ഇറാന്റെ നിബന്ധനകൾ:
- ആക്രമണങ്ങൾ പൂർണ്ണമായും നിർത്തുക.
- യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക.
- തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്മേൽ ഇറാന്റെ പരമാധികാരം അംഗീകരിക്കുക.
- ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക.
- അന്താരാഷ്ട്ര തലത്തിൽ സുരക്ഷാ ഗ്യാരണ്ടി നൽകുക.
advertisement
അതേസമയം, ഇറാൻ നിർദ്ദേശങ്ങൾ തള്ളിയെങ്കിലും ചർച്ചകൾ പൂർണ്ണമായും അവസാനിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് അവകാശപ്പെട്ടു. യുദ്ധം ആരംഭിച്ച് 25 ദിവസങ്ങൾ പിന്നിടുമ്പോൾ നിശ്ചയിച്ചതിലും വേഗത്തിൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ അമേരിക്കൻ സൈന്യത്തിന് സാധിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇറാന്റെ ആണവ പദ്ധതിയേയും മിസൈൽ ശേഷിയേയും നിയന്ത്രിക്കുന്ന തരത്തിലുള്ളതാണ് അമേരിക്കയുടെ 15 ഇന പദ്ധതിയെന്നാണ് സൂചന.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 26, 2026 6:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'ട്രംപ് വെറുതെ ഭീഷണിപ്പെടുത്താറില്ല, ഇറാൻ നരകം കാണും'; സമാധാന കരാർ തള്ളിയതിന് മുന്നറിയിപ്പുമായി വൈറ്റ് ഹൗസ്









