advertisement

കേരളത്തിൽ 'സിജെപി' സഖ്യം; ബിജെപി മത്സരിക്കുന്നത് എൽഡിഎഫിന് വേണ്ടി: മല്ലികാർജുൻ ഖാർഗെ

Last Updated:

ബിജെപിയുടെ അജണ്ടയ്ക്കൊപ്പമാണ് സിപിഎം സഞ്ചരിക്കുന്നതെന്നും ദൈവത്തെ പോലും വെറുതെ വിടാത്ത രീതിയിലാണ് സർക്കാർ പെരുമാറുന്നതെന്നും ഖാർഗെ കുറ്റപ്പെടുത്തി

മല്ലികാർജുൻ ഖാർഗെ
മല്ലികാർജുൻ ഖാർഗെ
കോഴിക്കോട്: കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷവും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണയാണെന്ന് (CJP - CPIM-BJP) കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോഴിക്കോട് കടപ്പുറത്ത് നടന്ന യുഡിഎഫ് മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ 'സിജെപി' സഖ്യമാണെന്നും ബിജെപിക്ക് നൽകുന്ന ഓരോ വോട്ടും എൽഡിഎഫിന് നൽകുന്നതിന് തുല്യമാണെന്നും ബിജെപി സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് എൽഡിഎഫിന്റെ വിജയത്തിന് വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിന്റെ മണ്ണും മനസ്സും മനസ്സിലാക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ലെന്ന് ഖാർഗെ പരിഹസിച്ചു. കേരളത്തിനുള്ളിൽ അവർ അന്യഗ്രഹ ജീവികളെപ്പോലെയാണ് പെരുമാറുന്നത്. മതേതരത്വം പറയുന്ന സിപിഎം എങ്ങനെയാണ് ബിജെപിയുമായി നീക്കുപോക്കുണ്ടാക്കുന്നതെന്ന് വ്യക്തമാക്കണം. ബിജെപിയുടെ അജണ്ടയ്ക്കൊപ്പമാണ് സിപിഎം സഞ്ചരിക്കുന്നതെന്നും ദൈവത്തെ പോലും വെറുതെ വിടാത്ത രീതിയിലാണ് സർക്കാർ പെരുമാറുന്നതെന്നും ഖാർഗെ കുറ്റപ്പെടുത്തി. കുറ്റക്കാരെ സംരക്ഷിക്കുന്ന ഈ ഭരണത്തിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ യുഡിഎഫ് തിരികെ വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സംസ്ഥാന സർക്കാർ നടത്തുന്നത് വെറും അഴിമതിയല്ല, മറിച്ച് കാട്ടുകൊള്ളയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ റാലിയിൽ പറഞ്ഞു. ശബരിമലയിലെ സ്വർണ്ണം കവർന്ന സർക്കാർ, അധികാരമൊഴിയുന്ന ഘട്ടത്തിൽ പോലും 200 ബാറുകൾക്ക് ലൈസൻസ് നൽകി അഴിമതി നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് നയിക്കും, കേരളം ജയിക്കും എന്ന മുദ്രാവാക്യത്തോടെ കേരളത്തെ രക്ഷിക്കാൻ ജനങ്ങൾ മുന്നോട്ട് വരണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിൽ 'സിജെപി' സഖ്യം; ബിജെപി മത്സരിക്കുന്നത് എൽഡിഎഫിന് വേണ്ടി: മല്ലികാർജുൻ ഖാർഗെ
Next Article
advertisement
പാക്കിസ്ഥാന് നാണക്കേട്! അനുമതിയില്ലാതെ ഹോർമുസ് കടക്കാൻ ശ്രമിച്ച പാക് കപ്പൽ ഇറാൻ തടഞ്ഞു
പാക്കിസ്ഥാന് നാണക്കേട്! അനുമതിയില്ലാതെ ഹോർമുസ് കടക്കാൻ ശ്രമിച്ച പാക് കപ്പൽ ഇറാൻ തടഞ്ഞു
  • ഇറാൻ അനുമതിയില്ലാതെ ഹോർമുസ് കടലിടുക്കിൽ കടക്കാൻ ശ്രമിച്ച പാക് കപ്പൽ തടഞ്ഞു

  • ഹോർമുസ് കടലിടുക്കിൽ ഇറാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ മിക്ക ടാങ്കറുകളും നിലച്ചു

  • പാകിസ്ഥാൻ-ഇറാൻ ബന്ധം നിലനിൽക്കുന്നുവെങ്കിലും നിയമപ്രോട്ടോക്കോളുകൾ പാലിക്കാത്തത് തടയാൻ കാരണമായി

View All
advertisement