News18 Malayalam
Updated: January 12, 2021, 10:00 PM IST
ആളൊഴിഞ്ഞ സന്നിധാനം
കണ്ഠനാളം കൊണ്ട് പശ്ചാത്തല സംഗീതം ഒരുക്കി മലയാളം ഭക്തിഗാനം. ആളൊഴിഞ്ഞ സന്നിധാനം എന്ന അയ്യപ്പഭക്തി ഗാനമാണ് നിർമാണത്തിലെ പ്രത്യേകതകൾ കൊണ്ട് വേറിട്ടു നിൽക്കുന്നത്. മലയാള ഭക്തിഗാന ചരിത്രത്തിൽ ആദ്യമായാണ് അക്കാപെല്ല രീതിയിൽ ഒരു ഭക്തിഗാനം പുറത്തിറങ്ങുന്നത്.
കോവിഡ് നിയന്ത്രണങ്ങളിൽ തിരക്കൊഴിഞ്ഞ സന്നിധാനക്കാഴ്ചകളിൽ നിന്ന് ഉടലെടുത്ത ആൽബമാണ് 'ആളൊഴിഞ്ഞ സന്നിധാനം'. പൂർണമായും വായ കൊണ്ട് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു എന്നതാണ് ഈ ഭക്തിഗാനത്തിന്റെ പ്രത്യേകത.
മിമിക്രി കലാകാരനായ കണ്ണനുണ്ണി കലാഭവനാണ് ഗാന രചനയും പശ്ചാത്തല സംഗീതവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് വിനീത് എരമല്ലൂർ. കലാഭവൻ മണിയോടുള്ള ആദരമായി മണിയുടെ ശബ്ദത്തിനോട് സാമ്യമുള്ള ശബ്ദത്തിലാണ് വിനീത് എരമല്ലൂർ ഗാനം ആലപിച്ചിരിക്കുന്നത്.
അളിയൻസ് ക്രിയേഷൻസിന്റെ ബാനറിൽ അനു കണ്ണനുണ്ണിയാണ് ആൽബം നിർമിച്ചിരിക്കുന്നത്. മകരവിളക്ക് കാലത്ത് അക്കാപെല്ലാ രീതിയിൽ വായ കൊണ്ട് പശ്ചാത്തല സംഗീതം ഒരുക്കി ഏറെ പ്രത്യേകതകളോടെ പുറത്തിറങ്ങിയ ആൽബം നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.
Published by:
user_49
First published:
January 12, 2021, 10:00 PM IST