advertisement

'അഭിലാഷം' സിനിമ സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ

Last Updated:

ദുൽഖർ സൽമാൻ നിർമിച്ച 'മണിയറയിലെ അശോകൻ' എന്ന ചിത്രത്തിന് ശേഷം ഷംസു സംവിധാനം ചെയ്ത സിനിമയായിരുന്നു 'അഭിലാഷം'

ഷംസു സൈബ
ഷംസു സൈബ
'അഭിലാഷം' സിനിമ സംവിധായകൻ ഷംസു സൈബ (Shamzu Zayba) അറസ്റ്റിൽ. നിർമാതാവ് ആൻ സരിഗ ആന്റണി നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് അറസ്റ്റ്. സിനിമയുടെ ഹാർഡ് ഡിസ്ക് മോഷ്ടിച്ചെന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ തൃപ്പൂണിത്തുറ പോലീസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് പകപോക്കലെന്ന് സംവിധായകൻ പറഞ്ഞു. ഷൂട്ടിങ് സമയത്ത് നിർമാതാവുമായി തർക്കമുണ്ടായിരുന്നു. ഇതിന്റെ പകപോക്കലാണ് കേസെന്നും സംവിധായകൻ പൊലീസിന് മൊഴി നൽകി. കരാറിൽ പറഞ്ഞതിൽ കൂടുതൽ തുക കൈവശപ്പെടുത്തിയതായാണ് പരാതി. നിർമാതാവിനെതിരെ ഉള്ള പരാതികൾ അണിയറ പ്രവർത്തകർ ഫെഫ്കയെ ധരിപ്പിച്ചിരുന്നു എന്നും മൊഴിയുണ്ട്.
ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നിർമ്മാതാവും സാങ്കേതിക വിദഗ്ധരും തമ്മിൽ പ്രതിഫലം ഉൾപ്പെടെയുള്ള തർക്കങ്ങൾ ഉണ്ടായതായും ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു. പ്രതിഫലം ലഭിക്കാത്തതിനെ തുടർന്ന് ഛായാഗ്രാഹകൻ ഫെഫ്കയിൽ പരാതി നൽകിയിരുന്നു. റിലീസിന് ശേഷം പ്രതിഫലം നൽകാമെന്ന് നിർമ്മാതാവ് വാഗ്ദാനം ചെയ്തതിനെത്തുടർന്ന് അസോസിയേഷൻ വിഷയം ഒത്തുതീർപ്പാക്കി.
ദുൽഖർ സൽമാൻ നിർമിച്ച 'മണിയറയിലെ അശോകൻ' എന്ന ചിത്രത്തിന് ശേഷം ഷംസു സംവിധാനം ചെയ്ത സിനിമയായിരുന്നു 'അഭിലാഷം'.
Summary: 'Abhilasham' movie director Shamzu Zayba arrested. The arrest was made on a complaint of financial fraud filed by producer Ann Sariga Antony. There is also a complaint that the movie's hard disk was stolen. The arrest was made by Tripunithura police last night. The director said that the arrest was a revenge attack. There was an argument with the producer during the shooting. The director gave a statement to the police that the case was a revenge attack. The complaint is that he took more money than was stated in the contract. 'Abhilasham' was the film directed by Shamzu after the film 'Maniyarayile Ashokan' produced by Dulquer Salmaan
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'അഭിലാഷം' സിനിമ സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ
Next Article
advertisement
സദസ്സിനേക്കാൾ കൂടുതൽ ആളുകൾ വേദിയിൽ;ഇതൊക്കെ ശ്രദ്ധിക്കണമെന്ന് കോൺഗ്രസുകാരോട് പ്രേംകുമാർ
സദസ്സിനേക്കാൾ കൂടുതൽ ആളുകൾ വേദിയിൽ;ഇതൊക്കെ ശ്രദ്ധിക്കണമെന്ന് കോൺഗ്രസുകാരോട് പ്രേംകുമാർ
  • പ്രേംകുമാർ കോൺഗ്രസുമായി സഹകരിക്കുമെന്ന സൂചനകൾ ശക്തമായി പുറത്തുവരുന്നുണ്ട്

  • സംസ്കാര ഉത്സവ വേദിയിൽ കോൺഗ്രസിനെ വിമർശിച്ച് വേദിയിൽ ആളുകൾ കൂടുതലാണെന്ന് പറഞ്ഞു

  • വ്യക്തികൾക്ക് ഭയമില്ലാതെ അഭിപ്രായം പറയാൻ കഴിയണം, വർഗീയ ഭൂരിപക്ഷം ജനാധിപത്യത്തിന് അപകടം

View All
advertisement