advertisement

സംവിധായകൻ നിസാർ അന്തരിച്ചു; ചെറിയ ബജറ്റിൽ വളരെ വേഗം സിനിമകൾ ഒരുക്കിയ ചലച്ചിത്ര സംവിധായകൻ

Last Updated:

ചലച്ചിത്രോത്സവമായ ഐഎഫ്എഫ്‌കെയില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള നിസാര്‍ സിംഗിള്‍ ഷോട്ട് ട്രീറ്റ്‌മെന്റില്‍ ചെയ്ത 'ടു ഡേയ്‌സ് ന് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്

News18
News18
സംവിധായകന്‍ നിസാര്‍ (65) അന്തരിച്ചു. ചെറിയ ബജറ്റിൽ കുറച്ചു ദിവസങ്ങള്‍ കൊണ്ട് സിനിമകള്‍ ഒരുക്കി വാണിജ്യ വിജയം നേടുന്നതിലൂടെ ശ്രദ്ധേയനായി. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയാണ്. രോഗബാധിതനായി ചികിത്സയിലായിരുന്നു. ഷോട്ടുകളുടെയും താരങ്ങളുടെയും സാധ്യത പ്രയോജനപ്പെടുത്തി. വേഗത്തില്‍ ചിത്രങ്ങളൊരുക്കുന്നതില്‍ നിസാര്‍ പുലര്‍ത്തിയ പ്രായോഗിക സമീപനങ്ങളും സാങ്കേതിക. ജ്ഞാനവും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രശസ്തമാണ്.
ചലച്ചിത്രോത്സവമായ ഐഎഫ്എഫ്‌കെയില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള നിസാര്‍ സിംഗിള്‍ ഷോട്ട് ട്രീറ്റ്‌മെന്റില്‍ ചെയ്ത 'ടു ഡേയ്‌സ് ന് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ജയറാം നായകനായ സുദിനമാണ് (1994)ആദ്യ ചിത്രം. ദിലീപ്, ഇന്ദ്രന്‍സ് എന്നിവരുടെ ചലച്ചിത്ര ജീവിതത്തിലെ നിര്‍ണായകമായ ത്രീമെന്‍ ആര്‍മി(1995), ബ്രിട്ടീഷ്മാര്‍ക്കറ്റ് (1998), പടനായകൻ(1999) എന്നീ ചിത്രങ്ങൾ വൻ വിജയം നേടി.
മറ്റു സിനിമകള്‍: അച്ഛന്‍ രാജാവ് അപ്പന്‍ ജേതാവ് (1995),മലയാളമാസം ചിങ്ങം ഒന്നിന് (1996), നന്ദഗോപാലന്റെ കുസൃതികള്‍ (1996), ന്യൂസ്‌പേപ്പര്‍ ബോയ് ബോയ് (1997), അടുക്കളരഹസ്യം അങ്ങാടി പാട്ട് (1998), ചേനപ്പറമ്പില്‍ ആനക്കാര്യം (1998), ക്യാപ്റ്റന്‍ (1999) ഓട്ടോ ബ്രദേഴ്‌സ് (1999),മേരാം നാം ജോക്കര്‍ (2000), അപരന്‍മാര്‍ നഗരത്തില്‍ (2001), ഗോവ (2001), ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ് (2001), ഗോവ (2001), ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ് (2001), കായംകുളം കണാരന്‍ (2002),ജഗതി ജഗദീഷ് ഇന്‍ ടൗണ്‍ (2002), താളമേളം (2004), ബുള്ളറ്റ് (2008), ഡാന്‍സ് ഡാന്‍സ് ഡാന്‍സ് (2017), ആറു വിരലുകള്‍ (2017), ടു ഡേയ്‌സ് (2018), ലാഫിങ് അപ്പാര്‍ട്ട്‌മെന്റ് നിയര്‍ ഗിരിനഗര്‍ (2018),കളേഴ്‌സ് (2021- തമിഴ്), ടു മെന്‍ ആര്‍മി (2023).
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
സംവിധായകൻ നിസാർ അന്തരിച്ചു; ചെറിയ ബജറ്റിൽ വളരെ വേഗം സിനിമകൾ ഒരുക്കിയ ചലച്ചിത്ര സംവിധായകൻ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement