advertisement

പോത്തിന്റെ പിന്നാലെ പായുന്ന കഥയുമായി മറ്റൊരു മലയാള ചിത്രം അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലേക്ക്

Last Updated:

Malayalam movie 1956 Central Travancore movie chosen for Goa Film Festival | ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി '1956 മധ്യ തിരുവിതാംകൂർ'

ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി നടക്കുന്ന ഫിലിം ബസാറിൽ വ്യൂവിങ് റൂം വിഭാഗത്തിലേക്ക് ഡോൺ പാലത്തറ രചനയും സംവിധാനവും ചെയ്ത '1956 മധ്യ തിരുവിതാംകൂർ' തിരഞ്ഞെടുക്കപ്പെട്ടു. '22 ഫീമെയിൽ കോട്ടയം', 'ഡാ തടിയാ' തുടങ്ങിയ സിനിമകളുടെ രചയിതാവായ അഭിലാഷ് കുമാറാണ് നിർമ്മാണം. ഇരുപത്തിരണ്ടാം തീയതി 11 മണിക്ക് ബസാറിൽ സിനിമയുടെ പ്രദർശനം ഉണ്ടാകും. ബുസാനിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മാർക്കറ്റിലും സിനിമ പ്രദർശിപ്പിച്ചിരുന്നു.
കേരളത്തിലെ ഭൂപരിഷ്കരണത്തിൻറെ പശ്ചാത്തലത്തിൽ ഇടുക്കിയിലേക്ക് ആദ്യകാലത്ത് കുടിയേറിയ ഒരുപറ്റം ആളുകളുടെ കഥയാണ് '1956 മധ്യതിരുവിതാംകൂർ'.  കോട്ടയം ജില്ലയിലെ ഉഴവൂർ നിന്നും വന്ന ഓനൻ, കോര സഹോദരങ്ങൾ ഏതാനും പരിചയക്കാരെ കൂട്ടി കാട്ടുപോത്തിനെ വേട്ടയാടാൻ പോകുന്നതാണ് സിനിമയുടെ പശ്ചാത്തലം. ആളുകൾ തമ്മിൽ പറയുന്ന കഥകളിലൂടെ വികസിക്കുന്ന സിനിമ മലയാളി പ്രേക്ഷകർക്ക് വളരെ വ്യത്യസ്തമായ ഒരു ചലച്ചിത്ര അനുഭവമായിരിക്കുമെന്ന് അണിയറക്കാർ ഉറപ്പു നൽകുന്നു.
കഥകളുടെ വിശ്വാസ്യത, പ്രകൃതിയിലെ മനുഷ്യൻറെ ഇടപെടലുകൾ, വ്യക്തികൾക്കിടയിലെ അധികാര വടം വലി തുടങ്ങി പല ടീമുകളും പറയാതെ പറയുകയും കാണിക്കാതെ കാണിക്കുകയും ചെയ്യുന്നതാണ് ഈ സിനിമയുടെ അവതരണ രീതി. ഇടുക്കിയിലെ തമിഴ്നാട്ടിലെയും കാടുകളിൽ ആയിരുന്നു ചിത്രീകരണത്തിന് ഭൂരിഭാഗവും നടന്നത്.
advertisement
ആർട്ട് ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിക്കപ്പെടുന്ന ചിത്രത്തിൽ ആസിഫ് യോഗി, ജെയിൻ ആൻഡ്രൂസ്, ഷോൺ റോമി, കനി കുസൃതി, കൃഷ്ണൻ ബാലകൃഷ്ണൻ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.
അലക്സ് ജോസഫ് ക്യാമറാമാനായി മായാ നദി യുടെ ഛായാഗ്രഹകൻ ആയിരുന്ന ജയേഷ് മോഹൻ അസോസിയേറ്റ്സ് ക്യാമറാമാനുമായി ചിത്രത്തിൽ പ്രവർത്തിച്ചിരുന്നു. പൂർണ്ണമായും ലൊക്കേഷൻ സൗണ്ട് ഉപയോഗിച്ച് നിർമ്മിച്ച ചിത്രത്തിൽ സൗണ്ട് റെക്കോർഡിങ് ചെയ്ത സംസ്ഥാന അവാർഡ് ജേതാക്കളായ സന്ദീപ് മാധവും ജിജി ജോസഫും ആണ്. ഷിംന ആഷിം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
advertisement
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
പോത്തിന്റെ പിന്നാലെ പായുന്ന കഥയുമായി മറ്റൊരു മലയാള ചിത്രം അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലേക്ക്
Next Article
advertisement
'ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം'; മന്ത്രി വാസവന്‍
'ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണം'; മന്ത്രി വാസവന്‍
  • ശബരിമല സ്വര്‍ണ്ണ മോഷണക്കേസില്‍ ഹൈക്കോടതി എസ് ഐ ടി-യെ പ്രശംസിച്ചതായി മന്ത്രി പറഞ്ഞു

  • നിയമസഭാ സമ്മേളനം അലങ്കോലപ്പെടുത്തുന്ന പ്രതിപക്ഷം ജനാധിപത്യ വിരുദ്ധമാണെന്നും മന്ത്രി വിമര്‍ശിച്ചു

  • കോടതിയുടെ പരാമര്‍ശങ്ങള്‍ പ്രതിപക്ഷത്തിന്റെ കാപട്യം വെളിപ്പെടുത്തിയെന്നും ജനങ്ങള്‍ക്ക് മാപ്പ് പറയണം

View All
advertisement