അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ ചിത്രം 'ബ്രോമാൻസ്' വാലന്റൈൻസ് ഡേയിൽ റിലീസ്

Last Updated:

ചിത്രം അടുത്ത വർഷം ഫെബ്രുവരി 14ന് തിയേറ്ററുകളിൽ എത്തുമെന്നും ഫസ്റ്റ് ലുക്ക് പോസ്റ്ററിനോടൊപ്പം പുറത്തു വിട്ടിരിക്കുകയാണ്

ബ്രോമാൻസ്
ബ്രോമാൻസ്
അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ബ്രോമാൻസ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജോ ആൻഡ് ജോ, 18+ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം അരുൺ ഡി. ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബ്രോമാൻസ്'. ചിത്രം അടുത്ത വർഷം ഫെബ്രുവരി 14ന് തിയേറ്ററുകളിൽ എത്തുമെന്നും ഫസ്റ്റ് ലുക്ക് പോസ്റ്ററിനോടൊപ്പം പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.
കേന്ദ്രകഥാപാത്രങ്ങൾക്ക് പുറമേ ഷാജോൺ, ശ്യാം മോഹൻ എന്നിവർക്കൊപ്പം മറ്റ് താരങ്ങളും എത്തുന്നു. ഇവരെല്ലാം ഒരു കല്യാണ ആഘോഷത്തിന്റെ ഓളത്തിൽ നിൽക്കുന്ന ഫോട്ടോയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്.
എറണാകുളത്ത് ചിത്രീകരണം പൂർത്തീകരിച്ച സിനിമയിൽ ബിനു പപ്പു, സംഗീത് പ്രതാപ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. അരുൺ ഡി. ജോസ്, തോമസ് പി. സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ- ചമൻ ചാക്കോ. സംഗീതം- ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ കൺട്രോളർ- സുധർമ്മൻ വള്ളിക്കുന്ന്.
advertisement
മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റ്യൂംസ്- മഷർ ഹംസ, കലാസംവിധാനം- നിമേഷ് എം. താനൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- റെജിവാൻ അബ്ദുൽ ബഷീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സജി പുതുപ്പള്ളി, പ്രൊഡക്ഷൻ മാനേജർ- സുജിത്, ഹിരൺ. ഡിസൈൻസ്- യെല്ലോടൂത്ത്, സ്റ്റിൽസ്- വിഘ്‌നേശ്, കണ്ടന്റ് ആൻഡ് മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: Malayalam movie Bromance is scheduled to release on Valentines Day in 2024. The movie stars Arjun Ashokan, Mathew Thomas and Mahima Nambiar in the lead roles. The film comes from the director of Jo and Jo and 18 plus. The release date was announced along with the release of its new poster
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ ചിത്രം 'ബ്രോമാൻസ്' വാലന്റൈൻസ് ഡേയിൽ റിലീസ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement