Kaalaratri | മലയാള സിനിമയിൽ വീണ്ടും ഒ.ടി.ടി. റിലീസ്; ക്രൈം ത്രില്ലർ കാളരാത്രി മനോരമ മാക്‌സിൽ

Last Updated:

ചിത്രത്തിൻ്റെ പേര് സൂചിപ്പിക്കുമ്പോലെ ഈ നവരാത്രി കാലത്ത് കാളരാത്രി ദിവസത്തിൽ തന്നെയാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നതും

കാളരാത്രി
കാളരാത്രി
പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ആകർഷിച്ച ആർജെ മഡോണയ്ക്ക് ശേഷം, സംവിധായകൻ ആനന്ദ് കൃഷ്ണരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം 'കാളരാത്രി ' റിലീസിനൊരുങ്ങി. മലയാളത്തിലെ പുതുമയാർന്ന ഈ ആക്ഷൻ ക്രൈംത്രില്ലർ മനോരമ മാക്സിൽ നേരിട്ട് ഒടിടി പ്രീമിയർ ആയി സെപ്റ്റംബർ 28ന് റിലീസ് ചെയ്യും. നവരാത്രിയുടെ ഏഴാം ദിവസം ആരാധിക്കുന്ന ദുർഗ്ഗാദേവിയുടെ ഉഗ്രരൂപമാണ് കാളരാത്രി ഭാവം. അന്ധകാരത്തെയും തിന്മയെയും നശിപ്പിക്കുന്ന കാളരാത്രി, ഭയപ്പെടുത്തുന്ന രൂപമാണെങ്കിലും, സർവഥാ ഐശ്വര്യവതിയാണ്.
ചിത്രത്തിൻ്റെ പേര് സൂചിപ്പിക്കുമ്പോലെ ഈ നവരാത്രി കാലത്ത് കാളരാത്രി ദിവസത്തിൽ തന്നെയാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നതും എന്നത് ഏറെ പ്രത്യേകതയാണ്.
ഗ്രേമങ്ക് പിക്ചേഴ്സ് നിർമ്മിക്കുന്ന പക്കാ ആക്ഷൻ-പാക്ക്ഡ് ക്രൈം ത്രില്ലറാണ് കാളരാത്രി. തമിഴ് ബ്ലോക്ക്ബസ്റ്റർ 'കൈതി'യുടെ കേരളത്തിലെ വിജയകരമായ വിതരണത്തിന് ശേഷമുള്ള കമ്പനിയുടെ ആദ്യത്തെ സ്വതന്ത്ര നിർമ്മാണ സംരംഭമാണിത്. കഴിവുള്ള അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു പുതുമുഖ ക്രിയേറ്റീവ് സംഘത്തെ ഈ ചിത്രം അവതരിപ്പിക്കുന്നു.
പുതുമുഖങ്ങളായ മരിയ അബീഷ്, അഡ്രിയൻ അബീഷ്, ആൻഡ്രിയ അബീഷ് എന്നിവർക്കൊപ്പം, തമ്പു വിൽസൺ, അഭിമന്യു സജീവ്, ജോളി ആന്റണി, മരിയ സുമ എന്നിവരുൾപ്പെടുന്ന കലാകാരന്മാരുടെ ഒരു സംഘവും ഈ ആവേശകരമായ ആക്ഷൻ എന്റർടെയ്‌നറിൽ അഭിനയിക്കുന്നു. കൗതുകകരമായ ഒരു തീമും, അതിന് പിന്നിലൊരു ആവേശകരമായ ടീമും ഉള്ള കാളരാത്രി, വേറിട്ടൊരു സിനിമാറ്റിക് അനുഭവം പ്രേക്ഷകർക്ക് നൽകുമെന്ന് സംവിധായകൻ പറയുന്നു.
advertisement
ഡി.ഒ.പി: ലിജിൻ എൽദോ എലിയാസ്, മ്യൂസിക് & ബിജിഎം: റിഷാദ് മുസ്തഫ, ലൈൻ പോഡ്യൂസർ: കണ്ണൻ സദാനന്ദൻ, ആർട്ട്: ഡാനി മുസിരിസ്, മേക്കപ്പ്: മഹേഷ് ബാലാജി, ആക്ഷൻ: റോബിൻ ടോം, കോസ്റ്റ്യൂംസ്: പ്രീതി സണ്ണി, കളറിസ്റ്റ്: അലക്സ് വർഗ്ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഫ്രാൻസിസ് ജോസഫ് ജീര, വിഎഫ്എക്സ്: മനോജ് മോഹനൻ, പബ്ലിസിറ്റി ഡിസൈൻസ്: ഷിബിൻ സി ബാബു, മാർക്കറ്റിംഗ്: ബി സി ക്രിയേറ്റീവ്സ്, പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ. തങ്കച്ചൻ, പിആർഒ: പി. ശിവപ്രസാദ്.
advertisement
Summary: Malayalam movie Kalaratri is set for a direct OTT release on Manorama Max. The film is available from September 28 onwards
മലയാളം വാർത്തകൾ/ വാർത്ത/Film/
Kaalaratri | മലയാള സിനിമയിൽ വീണ്ടും ഒ.ടി.ടി. റിലീസ്; ക്രൈം ത്രില്ലർ കാളരാത്രി മനോരമ മാക്‌സിൽ
Next Article
advertisement
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് സ്‌നേഹവും നിറഞ്ഞ സന്തോഷകരമായ ദിവസം

  • ഇടവം രാശിക്കാർക്ക് സമ്മിശ്ര വികാരങ്ങളും ബന്ധത്തിൽ വെല്ലുവിളികളും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തമാക്കാം

View All
advertisement