Kumbari | യുവാക്കളുടെ സൗഹൃദവും പ്രണയവും സഹോദര ബന്ധവും പറയുന്ന 'കുമ്പാരി' ജനുവരി റിലീസ്
- Published by:user_57
- news18-malayalam
Last Updated:
യൂട്യൂബറായ നായിക എങ്ങനെയെങ്കിലും യൂട്യൂബിലൂടെ പ്രശസ്തയാകണം എന്ന മോഹവുമായി നടക്കുന്നു
റോയൽ എന്റെർപ്രൈസ്സസിന്റെ ബാനറിൽ ടി. കുമാരദാസ് നിർമ്മിക്കുന്ന ചിത്രമാണ് 'കുമ്പാരി'. യുവാക്കളുടെ സൗഹൃദവും പ്രണയവും സഹോദര ബന്ധവും പറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് കെവിൻ ജോസഫാണ്. ആക്ഷൻ വിത്ത് കോമഡി തമിഴ് ചിത്രത്തിൽ വിജയ് വിശ്വ, നലീഫ് ജിയ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്നു. ചിത്രത്തിലെ നായിക മഹാന സഞ്ജീവിയാണ്.
ജോൺ വിജയ്, ജെയ്‌ലറിലെ ശരവണൻ, ചാംസ്, മധുമിത, സെന്തി കുമാരി, കാതൽ സുകുമാർ, ബിനോജ് കുളത്തൂർ തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ.
യൂട്യൂബറായ നായിക എങ്ങനെയെങ്കിലും യൂട്യൂബിലൂടെ പ്രശസ്തയാകണം എന്ന മോഹവുമായി നടക്കുന്നു. ഇതുമായി ബന്ധപ്പെട്ട പ്രാങ്ക് ഷോയ്ക്കു ഇടയിൽ വെച്ചു നായകനെ കാണുന്നു. ഇരുവരും പ്രണയത്തിലാകുന്നു. ഇതറിഞ്ഞ നായികയുടെ സഹോദരൻ ബന്ധത്തിന് സമ്മതിക്കാതെയിരിക്കുന്നു.
ഇതേത്തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് കഥാവൃത്തം. പ്രസാദ് ആറുമുഖമാണ് ചിത്രത്തിന്റെ ഛായഗ്രഹാകൻ. ടി.എസ്. ജയ് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്റെ കലാ സംവിധാനം സന്തോഷ് പാപ്പനംകോട് ആണ്.
advertisement
വിനോദൻ, അരുൺ ഭാരതി, സിർകാളി സിർപ്പി എന്നിവരുടെ വരികൾക്ക് ജയപ്രകാശ്, ജയദീൻ, പൃഥ്വി എന്നിവരാണ് ഈണം പകർന്നിരിക്കുന്നത്. അന്തോണി ദാസ്, ഐശ്വര്യ, സായ് ചരൺ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡാൻസ്- രാജു മുരുകൻ, സ്റ്റണ്ട്- മിറാക്കിൾ മൈക്കിൾ, മിക്സിങ്- കൃഷ്ണ മൂർത്തി, എഫക്ട്- റാണ്ടി, കളറിസ്റ്റ്- രാജേഷ്, പി.ആർ.ഒ.- സുനിത സുനിൽ, ഡിസൈൻ- ഗിട്സൺ യുഗ.
ചിത്രം ജനുവരി 5ന് കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലുങ്കാന എന്നിവിടങ്ങളിലായി തിയേറ്ററുകളിൽ എത്തും. തന്ത്ര മീഡിയ റിലീസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Dec 27, 2023 2:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kumbari | യുവാക്കളുടെ സൗഹൃദവും പ്രണയവും സഹോദര ബന്ധവും പറയുന്ന 'കുമ്പാരി' ജനുവരി റിലീസ്







