Pani OTT: കാത്തിരിപ്പിന് വിരാമം; ജോജുവിന്റെ പണി ഒടിടിയിലേക്ക്
- Published by:Sarika N
- news18-malayalam
Last Updated:
നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് പണി
മലയാളികളുടെ പ്രിയ നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് പണി. ഒരു മാസ് ത്രില്ലര്‍ റിവഞ്ച് ഴോണറില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഒക്‌ടോബര്‍ 24ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളോടെ മികച്ച കളക്ഷൻ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു.ചിത്രത്തിന്റെ ഒടിടി റിലീസായിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമ പ്രേമികൾ.ഇപ്പോൾ ഇതാ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിന്ദുസ്ഥാൻ ടൈംസിൻ്റെ റിപ്പോർട്ട് അനുസരിച്ച് ഡിസംബര്‍ 20ന് സോണി ലൈവിലൂടെയാണ് പണി സ്‌ട്രീമിംഗ് ആരംഭിക്കുക.തിയേറ്ററുകളിലെത്തി രണ്ട് മാസത്തിന് ശേഷമാണ് ചിത്രം ഒടിടിയിൽ എത്തുന്നത് .
ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തിയതും ജോജു ജോർജ് ആയിരുന്നു. ഗിരി എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിച്ചത്. ജോജുവിന്റെ കഥാപാത്രത്തിന്റെ ഭാര്യയായി എത്തിയത് അഭിനയ ആണ്. സാഗർ സൂര്യ അവതരിപ്പിച്ച ഡോൺ, ജുനൈസ് വി പി അവതരിപ്പിച്ച സിജു എന്നീ രണ്ട് യുവാക്കൾ നഗരത്തിൽ ഒരു കൊലപാതകം നടത്തി ഗിരിയുടെ ജീവിതത്തെ താറുമാറാക്കുന്നതോടെയാണ് ചിത്രം വഴിത്തിരിവിലേക്ക് എത്തുന്നത്. ജോജു ജോർജ്, അഭിനയ, സാഗർ സൂര്യ, ജുനൈസ് വി.പി എന്നിവർക്കൊപ്പം സീമ, ചാന്ദിനി ശ്രീധരൻ, പ്രശാന്ത് അലക്‌സാണ്ടർ, സുജിത് ശങ്കർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. വിഷ്ണു വിജയ്, സാം സി എസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയത്. ഛായാഗ്രഹണം വേണു ഐ എസ് സിയും ജിൻ്റോ ജോർജും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്.ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ഴോണറിൽ എത്തുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
December 04, 2024 1:28 PM IST


