ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ നിസ്സാർ സംവിധാനം ചെയ്യുന്ന 'ടൂ മെൻ ആർമി' റിലീസിന്
- Published by:meera_57
- news18-malayalam
Last Updated:
ഇന്ദ്രൻസ്, ഷഹീൻ സിദ്ദിഖ് എന്നിവരാണ് രണ്ടു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
സുദിനം, പടനായകൻ, ബ്രിട്ടീഷ് മാർക്കറ്റ്, ത്രീ മെൻ ആർമി, ബുള്ളറ്റ്, അപരന്മാർ നഗരത്തിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിസ്സാർ സംവിധാനം ചെയ്യുന്ന ഇരുപത്തിയേഴാമത്തെ സിനിമയായ 'ടൂ മെൻ ആർമി' (Two Men Army) നവംബർ 22ന് പ്രദർശനത്തിനെത്തുന്നു. എസ്.കെ. കമ്മ്യൂണിക്കേഷൻ്റെ ബാനറിൽ കാസിം കണ്ടോത്ത് നിർമ്മിക്കുന്ന 'ടൂ മെൻ ആർമി' എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും പ്രസാദ് ഭാസ്കരൻ എഴുതുന്നു.
ആവശ്യത്തിലധികം പണം കെട്ടിപ്പൂട്ടി വെച്ച് ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാൾ.
ആ പണത്തിൽ കണ്ണുവച്ചെത്തുന്ന മറ്റൊരാൾ. ഈ രണ്ട് കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളാണ്. 'ടൂ മെൻ ആർമി'യിൽ നിസാർ ദൃശ്യവൽക്കരിക്കുന്നത്.
ഇന്ദ്രൻസ്, ഷഹീൻ സിദ്ദിഖ് എന്നിവരാണ് ഈ രണ്ടു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൈലാഷ്, സുബ്രഹ്മണ്യൻ ബോൾഗാട്ടി, തിരുമല രാമചന്ദ്രൻ, അജു വി.എസ്., സുജൻ കുമാർ, ജയ്സൺ മാർബേസിൽ, സതീഷ് നടേശൻ, സ്നിഗ്ധ, ഡിനി ഡാനിയേൽ, അനു ജോജി, രമ മോഹൻദാസ് തുടങ്ങിയവരാണ് മറ്റു നടീനടന്മാർ.
advertisement
തികച്ചും വ്യത്യസ്തമായ പ്രമേയത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കനകരാജ് നിർവ്വഹിക്കുന്നു. ആന്റണി പോൾ എഴുതിയ വരികൾക്ക് അജയ് ജോസഫ് സംഗീതം പകരുന്നു.
പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, ഷിയാസ് മണോലിൽ, എഡിറ്റിംഗ്- ടിജോ തങ്കച്ചൻ, കലാസംവിധാനം- വത്സൻ, മേക്കപ്പ്- റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, സ്റ്റിൽസ്- അനിൽ പേരാമ്പ്ര, അസ്സോസിയേറ്റ് ഡയറക്ടർ- റസൽ നിയാസ്, സംവിധാന സഹായികൾ- കരുൺ ഹരി, പ്രസാദ് കേയത്ത് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എൻ.കെ. ദേവരാജ്, പി.ആർ.ഒ. - എ.എസ്. ദിനേശ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 19, 2024 2:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ നിസ്സാർ സംവിധാനം ചെയ്യുന്ന 'ടൂ മെൻ ആർമി' റിലീസിന്