കോന്നിയിലെ കല്ലേലി ഫോറസ്റ്റിൽ മുഴുനീള റോഡ് മൂവി എച്ച്.ടി.5. ചിത്രീകരണത്തിനു തുടക്കം

Last Updated:

പരസ്യചിത്ര സംവിധായകനും, മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'പരോൾ' എന്ന ചിത്രത്തിന്റെ സംവിധായകനുമായ ശരത്ത് സന്ദിത് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്

HT5
HT5
നർമ്മവും ഉദ്വേഗവും കോർത്തിണക്കി ഒരുങ്ങുന്ന മുഴുനീള റോഡ് മൂവി 'എച്ച്.ടി.5.' (HT5) ചിത്രീകരണം ജനുവരി ഏഴ് ബുധനാഴ്ച കോന്നിയിലെ കല്ലേലി ഫോറസ്റ്റിൽ ആരംഭിച്ചു. പരസ്യചിത്ര സംവിധായകനും, മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'പരോൾ' എന്ന ചിത്രത്തിന്റെ സംവിധായകനുമായ ശരത്ത് സന്ദിത് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഡൊവിൻസ് എന്റർടൈൻമെന്റിന്റെ ബാനറിൽ തോമസ് ആന്റണി ഡിക്രൂസ്, കീത്ത് ആന്റണി ഡിക്രൂസ് എന്നിവർ ചേർന്നാണ് നിർമാണം.
തികച്ചും അപരിചിതരായ അഞ്ച് വ്യക്തികൾ ഒരു രാത്രിയിൽ വനാന്തരങ്ങളിലൂടെ അവിചാരിതമായി ഒരു വാഹനത്തിൽ യാത്ര ചെയ്യേണ്ടി വരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശാന്തമായി തുടങ്ങുന്ന ഈ യാത്ര പിന്നീട് ഉദ്വേഗജനകമായ സംഭവങ്ങളിലേക്കും സംഘർഷങ്ങളിലേക്കും നീങ്ങുന്നു. പ്രേക്ഷകർക്ക് കൗതുകവും ആകാംക്ഷയും പകരുന്ന രീതിയിലുള്ള കഥാപുരോഗതിയും അപ്രതീക്ഷിതമായ വഴിത്തിരിവുകളുമാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.
'മാർക്കോ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിമന്യു തിലക്, പ്രശസ്ത കന്നഡ-തമിഴ് താരം സമ്പത്ത് രാജ്, രാഹുൽ മാധവ്, സുധീർ കരമന എന്നിവർക്കൊപ്പം പുതുമുഖം സാൻഡ്രിയയും പ്രധാന വേഷങ്ങളിൽ എത്തുന്നു. പുതുമുഖ നായികയാണ് സാൻഡ്രിയ.
advertisement
ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബാംഗമായ സാൻഡ്രിയ വിഷ്വൽ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ്. നിരവധി പരസ്യചിത്രങ്ങളിലൂടെയാണ് സാൻഡ്രിയ സിനിമയിലെത്തുന്നത്.
തിരക്കഥ: അഡ്വ: ഇർഫാൻ കമാൽ, ഛായാഗ്രഹണം: 'ജില്ല' തുടങ്ങിയ വൻ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ഗണേഷ് രാജ്‌വേൽ. മോഹൻലാൽ നായകനായി അഭിനയിച്ച റോഷൻ ആൻഡ്രൂസിന്റെ 'കാസനോവ' എന്ന ചിത്രത്തിന്റ ഛായാഗ്രഹണം നിർവ്വഹിച്ചത് ഗണേഷ് രാജാണ്.
സംഗീതം: എൽവിൻ ജോഷ്വ, എഡിറ്റിംഗ്: ടി.എസ്. ജെയ്, കലാസംവിധാനം: ബോബൻ, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്റ്റ്യൂം ഡിസൈൻ: റോസ് റെജീസ്, സ്റ്റിൽസ്: ജിഷ്ണു സന്തോഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: രാജേഷ് ആർ. കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: ഹരി കാട്ടാക്കട, ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ കൺട്രോളർ: ജിത്ത് പിരപ്പൻകോട്, പി.ആർ.ഒ.- വാഴൂർ ജോസ്.
advertisement
കോന്നി, തെന്മല, അച്ചൻകോവിൽ, പൊൻമുടി എന്നിവിടങ്ങളിലായി 60 ദിവസത്തോളം നീണ്ടുനിൽക്കുന്ന ഷെഡ്യൂളിലൂടെ ചിത്രീകരണം പൂർത്തിയാകും.
Summary: Shooting of the full-length road movie 'HT5', which is a blend of humor and excitement, began on Wednesday, January 7th at Kalleli Forest in Konni. The film is being directed by Sarath Sandith, who is a director of commercials and the film 'Parole' starring Mammootty
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
കോന്നിയിലെ കല്ലേലി ഫോറസ്റ്റിൽ മുഴുനീള റോഡ് മൂവി എച്ച്.ടി.5. ചിത്രീകരണത്തിനു തുടക്കം
Next Article
advertisement
സോമനാഥ് ക്ഷേത്രപുനര്‍നിർമാണത്തെ എതിര്‍ത്ത് നെഹ്‌റു 17 കത്തുകള്‍ എഴുതിയതായി ബിജെപി
സോമനാഥ് ക്ഷേത്രപുനര്‍നിർമാണത്തെ എതിര്‍ത്ത് നെഹ്‌റു 17 കത്തുകള്‍ എഴുതിയതായി ബിജെപി
  • സോമനാഥ് ക്ഷേത്ര പുനര്‍നിര്‍മ്മാണത്തെ എതിര്‍ത്ത് നെഹ്‌റു 17 കത്തുകള്‍ എഴുതിയതായി ബിജെപി ആരോപിച്ചു

  • നെഹ്‌റു ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ പ്രാധാന്യം കുറയ്ക്കാനും ചടങ്ങില്‍ രാഷ്ട്രപതിയെയും മന്ത്രിമാരെയും ഒഴിവാക്കാനുമുള്ള ശ്രമം.

  • സോമനാഥ് പുനര്‍നിര്‍മ്മാണം ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് നെഹ്‌റു അസ്വസ്ഥതയോടെ കണ്ടുവെന്ന് ബിജെപി.

View All
advertisement