പ്രണയവും കോമഡിയും കോർത്തിണക്കി മലയാളത്തിലെ പുത്തൻ വെബ് സീരീസ്; 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'
- Published by:Sarika N
- news18-malayalam
Last Updated:
'വാശി' എന്ന സിനിമയ്ക്ക് ശേഷം വിഷ്ണു രാഘവ് സംവിധാനം ചെയ്യുന്ന സീരീസ് ആണ് ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍
നീരജ് മാധവ്, അജു വര്‍ഗീസ്, ഗൗരി ജി കിഷന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സീരീസ് 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍' പുതിയ പോസ്റ്റർ പുറത്ത്. വിഷ്ണു ജി. രാഘവ് ആണ് സീരിസിന്റെ സംവിധാനവും രചനയും നിർവഹിക്കുന്നത്. ടൊവിനോ തോമസ് കീർത്തി സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വാശി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വിഷ്ണു ജി. രാഘവ്. ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി ബ്രാൻഡുകളായ ജിയോ സിനിമാസും ഡിസ്നി പ്ലസ് ഹോട്സ്റ്റാറും ഒന്നിച്ചതിന് ശേഷം ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്ന ആദ്യ മലയാളം സീരീസ് ആണ് ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍.
പ്രണയവും കോമഡിയും ഒരുപോലെ കോർത്തിണക്കിയ സിരീസിന്റെ ട്രെയിലർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.
ഒരു ചെറുപ്പക്കാരന്റെ സ്വപ്നമായ വീട്, അതിനൊപ്പം ജീവിതത്തില്‍ എത്തിയ പ്രണയം, ഇത് രണ്ടും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ നേരിടുന്ന സമ്മര്‍ദങ്ങളാണ് 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍' എന്ന സീരിസിന്റെ പ്രമേയം. ദുബായിൽ ജോലി ചെയ്യുന്ന നായകൻ നാട്ടിലെത്തുന്നു. അയാളുടെ വീട് പണി നടക്കുന്നതിനൊപ്പം പ്രണയജീവിതവും ആരംഭിക്കുന്നു. എന്നാൽ പിന്നീട് അയാളുടെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളെ നർമ്മത്തിന്റെ മേമ്പൊടിയോടെയാണ് സീരീസ് അവതരിപ്പിക്കുന്നത്. ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ ഫെബ്രുവരി 28ന് സ്ട്രീമിംഗ് ആരംഭിക്കും.
advertisement
ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, സഹീര്‍ മുഹമ്മദ്, ഗംഗ മീര, ആന്‍ സലിം, തങ്കം മോഹന്‍, മഞ്ജുശ്രീ നായര്‍ എന്നിവരാണ് സിരീസിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീരീസിന്റെ സംഗീതസംവിധാനം നിർവലഹിക്കുന്നത് ഗോപി സുന്ദറാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്താണ് സീരീസ് നിർമ്മിച്ചിരിക്കുന്നത്. സീരിസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്താണ്.പി.ആർ.ഒ : റോജിൻ കെ റോയ്.മാര്‍ക്കറ്റിംഗ് : ടാഗ് 360 ഡിഗ്രീ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
February 19, 2025 7:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രണയവും കോമഡിയും കോർത്തിണക്കി മലയാളത്തിലെ പുത്തൻ വെബ് സീരീസ്; 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'