മല്ലിക സുകുമാരനും കുടുംബവും പൃഥ്വിരാജിന്റെ എമ്പുരാനുവേണ്ടി പ്രാർത്ഥനയോടെ ഗുരുവായൂരിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങളും മല്ലിക സുകുമാരൻ പങ്കുവച്ചിട്ടുണ്ട്
പൃഥ്വിരാജിന്റെ സംവിധാനത്തിൽ എത്തുന്ന എമ്പുരാൻ റിലീസിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ആരാധകരൊന്നാകെ സിനിമയ്ക്കായി കാത്തിരിക്കുമ്പോൾ മകന്റെ ചിത്രം വൻ വിജയമാകുന്നതിനായി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കുകയാണ് മല്ലിക സുകുമാരൻ.
ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങളും മല്ലിക സുകുമാരൻ പങ്കുവച്ചിട്ടുണ്ട്. സഹോദരനും മൂത്ത ചേച്ചിക്കുമൊപ്പമുള്ള ചിത്രങ്ങളാണ് മല്ലിക സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.
പൃഥ്വിരാജ് സുകുമാരന്റെ മൂന്നാമത് സംവിധാന സംരംഭമായ ചിത്രത്തിൽ, അബ്രാം ഖുറേഷി എന്ന നായക കഥാപാത്രമായി മോഹൻലാൽ വേഷമിടുന്നു. ടൊവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ വേഷമിടുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.
advertisement
ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്നു. ‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
March 23, 2025 3:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മല്ലിക സുകുമാരനും കുടുംബവും പൃഥ്വിരാജിന്റെ എമ്പുരാനുവേണ്ടി പ്രാർത്ഥനയോടെ ഗുരുവായൂരിൽ