Onam 2023| മലയാളിക്ക് ഓണം ആശംസിച്ച് മമ്മൂക്കയും ലാലേട്ടനും
- Published by:Naseeba TC
- news18-malayalam
Last Updated:
മലയാളികൾക്ക് ഓണം ആശംസിച്ച് താര രാജാക്കന്മാര‍്
മമലയാളിക്ക് ഓണം ആശംസിച്ച് പ്രിയതാരങ്ങളായ മമ്മൂട്ടിയും ലാലേട്ടനും. സോഷ്യൽമീഡിയയിൽ ഇരുവരും ഓണച്ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്ന് കുറിച്ചാണ് മമ്മൂട്ടി ചിത്രങ്ങൾ പങ്കുവെച്ചത്.
ഇത്തവണ ഭ്രമയുഗം സെറ്റിൽ വെച്ചാണ് മമ്മൂട്ടിയുടെ ഓണാഘോഷം. റെഡ് റെയിന്‍, ഭൂതകാലം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രാഹുല്‍ സദാശിവനാണ് ഭ്രമയുഗം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകരും മമ്മൂട്ടി ഓണസദ്യ കഴിക്കുന്ന ചിത്രങ്ങൾ സിദ്ധാർത്ഥ് ഭരതൻ പങ്കുവെച്ചിട്ടുണ്ട്.
advertisement
മോഹൻലാലും ഓണാശംസകൾ നേർന്ന് ചിത്രം പങ്കുവെച്ചിട്ടുണ്ട്. ആരാധകർക്കായി ഓണം സ്പെഷ്യൽ വീഡിയോയും ലാലേട്ടൻ സമ്മാനിച്ചിട്ടുണ്ട്.
മോഹൻലാലിന്റെ വീട്ടിൽ ഒരുക്കിയ പൂക്കളവും വീഡിയോയിൽ കാണാം. മോഹൻലാൽ, ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിഭൻ പുറത്തിറങ്ങാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ ആണ് മോഹൻലാലിന്റെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 29, 2023 3:07 PM IST