ഹൃദയത്തോട് ചേർത്തുവച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു; കെ.ജി. ജോർജിന് ആദരാഞ്ജലികളർപ്പിച്ചു മമ്മൂട്ടി
- Published by:Sarika KP
- news18-malayalam
Last Updated:
ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾകൂടി ഇന്ന് വിട പറയുന്നു എന്നാണ് മമ്മൂട്ടി കുറിച്ചത്.
പ്രശസ്‌ത സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ച അദ്ദേഹം പിന്നീട് അതുവരെ മലയാളികൾ കണ്ടു ശീലിച്ച രീതിയിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ജോർജിൻറെ ഓരോ ചിത്രങ്ങളും മലയാളികൾക്ക് മുന്നിൽ എത്തിയത്. വെറും 19 സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. ഇതിൽ ഒന്നു പോലും സിനിമാപ്രേമികൾ കാണാതെ പോകാൻ ഇടയില്ല.
നിരവധി പേരാണ് ചലച്ചിത്രലോകത്തിനകത്തുനിന്നും പുറത്തുനിന്നുമായി അദ്ദേഹത്തിന് ആദരാഞ്ജലികളർപ്പിച്ച് എത്തുന്നത്. നടൻ മമ്മൂട്ടിയും കെ.ജി.ജോർജിന് ആദരാഞ്ജലികളർപ്പിച്ചു. ഹൃദയത്തോട് ചേർത്തുവച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നുവെന്ന് പറഞ്ഞാണ് കെ.ജി.ജോർജിന് ആദരാഞ്ജലികളർപ്പിച്ച് മമ്മൂട്ടി കുറിച്ചത്.
ഇത് കൂടാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്‍പീക്കര്‍ എ എൻ ഷംസീറും അടക്കമുള്ള പ്രമുഖര്‍ അനുസ്‍മരിച്ചു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
September 24, 2023 2:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഹൃദയത്തോട് ചേർത്തുവച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു; കെ.ജി. ജോർജിന് ആദരാഞ്ജലികളർപ്പിച്ചു മമ്മൂട്ടി