IFFK 2023| മമ്മൂട്ടി-ജ്യോതിക ചിത്രം കാതൽ 28ാമത് കേരള അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ

Last Updated:

മത്സര വിഭാഗത്തിൽ രണ്ട് മലയാള ചിത്രങ്ങളും തിരഞ്ഞെടുത്തിട്ടുണ്ട്

കാതൽ
കാതൽ
മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ചിത്രം 'കാതൽ' 28ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം 'മലയാള സിനിമ ഇന്ന്' വിഭാഗത്തിലാണ് പ്രദർശിപ്പിക്കുക.
എന്നെന്നും, ഫൈവ് ഫസ്റ്റ് ഡേറ്റ്സ്,നീലമുടി, ആപ്പിൾ ചെടികൾ, ബി 32 മുതൽ 44 വരെ, ഷെഹർ സാദേ, ആട്ടം, ദായം, ഓ ബേബി, ആനന്ദ് മോണാലിസയും കത്ത്, വലസൈ പറവകൾ എന്നിവയാണ് മലയാളം സിനിമാ ടുഡേ വിഭാ​ഗത്തിൽ പ്ര​ദർശിപ്പിക്കുന്ന മറ്റ് സിനിമകൾ.
മത്സര വിഭാഗത്തിൽ രണ്ട് മലയാള ചിത്രങ്ങളും തിരഞ്ഞെടുത്തിട്ടുണ്ട്. ഡോൺ പാലത്തറയുടെ ഫാമിലി, ഫാസിൽ റസാഖിന്റെ തടവ് എന്നീ ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ ഇടം നേടിയ മലയാള സിനിമകൾ.
advertisement
ഡിസംബര്‍ 8 മുതല്‍ പതിനഞ്ച് വരെയാണ് അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് നടക്കുക.
പന്ത്രണ്ട് വർഷങ്ങൾക്കു ശേഷമാണ് ജ്യോതിക വീണ്ടും മലയാളത്തിൽ എത്തുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണിത്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരും
മലയാളം വാർത്തകൾ/ വാർത്ത/Film/
IFFK 2023| മമ്മൂട്ടി-ജ്യോതിക ചിത്രം കാതൽ 28ാമത് കേരള അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ
Next Article
advertisement
Snake| പാമ്പുകളെ വീട്ടിലേക്ക് വിളിച്ചു വരുത്തുന്ന 5 കാര്യങ്ങൾ‌ വീട്ടിലുണ്ടോ? ഉടൻ‌ തന്നെ എടുത്തു മാറ്റൂ!
Snake| പാമ്പുകളെ വീട്ടിലേക്ക് വിളിച്ചു വരുത്തുന്ന 5 കാര്യങ്ങൾ‌ വീട്ടിലുണ്ടോ? ഉടൻ‌ തന്നെ എടുത്തു മാറ്റൂ!
  • പാമ്പുകൾ വീട്ടിൽ പ്രവേശിക്കുന്നത് തടയാൻ തോട്ടത്തിലെ കുളങ്ങളും സസ്യങ്ങളും ഒഴിവാക്കുക.

  • ഇടതൂർന്ന് വളരുന്ന പുല്ലുകളും മരങ്ങളും പാമ്പുകൾക്ക് ഒളിത്താവളമാകുന്നതിനാൽ വെട്ടി മാറ്റുക.

  • പൂന്തോട്ടത്തിൽ ഇലക്കൂമ്പാരങ്ങൾ കൂട്ടിയിടുന്നത് ഒഴിവാക്കി, വൃത്തിയായി സൂക്ഷിക്കുക.

View All
advertisement