Samrajyam | ഡേറ്റ് ഇട്ടുവച്ചോ, മമ്മൂട്ടി ചിത്രം 'സാമ്രാജ്യം' റീ-റിലീസ് തിയതി പ്രഖ്യാപിച്ചു
- Published by:meera_57
- news18-malayalam
Last Updated:
1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ വലിയ വിജയം നേടിയ ചിത്രമെന്നതിനു പുറമേ, അക്കാലത്തെ ഏറ്റവും മികച്ച സ്റ്റൈലിഷ് ചിത്രമെന്ന ഖ്യാതിയും നേടുകയുണ്ടായി
ആരിഫാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ഹസൻ നിർമ്മിച്ച് ജോമോൻ മമ്മൂട്ടിയെ (Mammootty) നായകനാക്കി സംവിധാനം ചെയ്ത് വൻ വിജയം നേടിയ 'സാമ്രാജ്യം' (Samrajyam) എന്ന ചിത്രം പുതിയ ദൃശ്യവിസ്മയത്തിൻ്റെ കാഴ്ച്ചാനുഭവവുമായി 4K ഡോൾബി അറ്റ്മോസ് പതിപ്പിൽ എത്തുന്നു. സെപ്റ്റംബർ 19ന് ചിത്രം പ്രദർശനത്തിനെത്തുന്നു.
1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ വലിയ വിജയം നേടിയ ചിത്രമെന്നതിനു പുറമേ, അക്കാലത്തെ ഏറ്റവും മികച്ച സ്റ്റൈലിഷ് ചിത്രമെന്ന ഖ്യാതിയും നേടുകയുണ്ടായി. ചിത്രത്തിൻ്റെ അവതരണഭംഗിയുടെ മികവ് സാമ്രാജ്യം സിനിമയെ മലയാളത്തിനു പുറത്ത് വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലും ബോളിവുഡ്ഡിലും ചിത്രത്തെ സ്വീകാര്യമാക്കി. ചിത്രം വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്യപ്പെടുകയും റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇളയരാജ ഒരുക്കിയ പശ്ചാത്തലസംഗീതം പുതിയൊരനുഭവം തന്നെയായാണ്. 1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ ഏറ്റവും വലിയ ചിത്രമായാണ് 'സാമ്രാജ്യം' പ്രദർശനത്തിനെത്തിയത്. അന്നത്തെ കാലത്ത് തന്നെ 75 ലക്ഷം മുതൽ 1 കോടി രൂപ വരെ നിർമ്മാണ ചിലവ് വന്ന ചിത്രമാണിത്. പ്രേക്ഷക പ്രതികരണം മാനിച്ച്, പത്ത് പ്രിന്റിൽ തുടങ്ങിയ ചിത്രം 400 പ്രിന്റുകൾ അടിച്ചിറക്കേണ്ടി വന്നിരുന്നു.
advertisement
അലക്‌സാണ്ടർ എന്ന അധോലോക നായകനെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജയനൻ വിൻസൻ്റൊണു ഛായാഗ്രാഹകൻ. ഗാനരചയിതാവായ ഷിബു ചക്രവർത്തിയാണ് ചിത്രത്തിൻ്റെ തിരക്കഥ. എഡിറ്റിംഗ് - ഹരിഹര പുത്രൻ.
മമ്മൂട്ടിക്കു പുറമേ മധു, ക്യാപ്റ്റൻ രാജു, വിജയരാഘവൻ അശോകൻ, ശ്രീവിദ്യാ , സോണിയ, ബാലൻ.കെ.നായർ, മ്പത്താർ, സാദിഖ്, ഭീമൻ രഘു , ജഗന്നാഥ വർമ്മ, പ്രതാപചന്ദ്രൻ, സി.ഐ. പോൾ, ജഗന്നാഥൻ, പൊന്നമ്പലം, വിഷ്ണു കാന്ത്, തപസ്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. പി.ആർ.ഒ.- വാഴൂർ ജോസ്.
advertisement
Summary: Samrajyam, one of the top-most celebrated movies in Malayalam from the 1990s announced its date of re-release. The Mammootty-starrer is a gangster drama. The protagonist, named Alexander, was played by Mammootty. Jomon is the director of the film. The new version is coming up in the 4K Dolby atmos
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 04, 2025 1:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Samrajyam | ഡേറ്റ് ഇട്ടുവച്ചോ, മമ്മൂട്ടി ചിത്രം 'സാമ്രാജ്യം' റീ-റിലീസ് തിയതി പ്രഖ്യാപിച്ചു