Mamtha Mohandas | ലോകമേ ഒന്ന് ശ്രദ്ധിക്കണേ; സിനിമയിലെ 15-ാം വർഷത്തിൽ വേറിട്ട റോളിൽ മംമ്ത മോഹൻദാസ്

Last Updated:

Mamtha Mohandas is a producer in the 15th year of her career | 2020ൽ ലോകം തന്നെ അനിശ്ചിതത്വത്തിലായ വേളയിൽ സ്വന്തം നിർമ്മാണ സംരംഭവുമായി മംമ്ത മുന്നോട്ടു വരുന്നു. വിവാദങ്ങളില്ലാതെ, സ്വന്തം ക്രാഫ്റ്റും ജീവിതവുമായി മംമ്ത തിരക്കിലാണ്. എക്സ്ക്ലൂസീവ് അഭിമുഖം:

ദീപാവലിയും ശിശുദിനവും പിറന്നാളും ഒന്നിച്ചു വന്നതിന്റെ തിരക്ക് ഒരൽപം മാറിയ വേളയിലാണ് മംമ്ത. കൊച്ചിയിൽ മംമ്തയും അച്ഛനമ്മമാരും മാത്രമുള്ള വീട്ടിൽ കേക്കുകൾ കൂമ്പാരം കൂടി. അതുകൊണ്ടു തന്നെ പിറന്നാളുകാരി പലർക്കും കേക്ക് അങ്ങോട്ട് സമ്മാനമായി നൽകേണ്ടി വന്നു.
തീർന്നില്ല. പിറന്നാളിന്റെ വിശേഷം തുടങ്ങിയിട്ടേയുള്ളൂ. മയൂഖത്തിലെ നായികയായി സിനിമാ ജീവിതം ആരംഭിച്ചതിന്റെ പതിനഞ്ചാം വർഷം തികഞ്ഞതിന്റെയും, സ്വന്തം നിർമ്മാണ കമ്പനി തുടങ്ങിയതിന്റെയും, ആദ്യ നിർമ്മാണ സംരംഭമായ മ്യൂസിക്കൽ സിംഗിൾ 'ലോകമേ' പുറത്തിറങ്ങിയതിന്റെ സന്തോഷവും ഈ ജന്മദിനത്തിന്റെ മധുരം ഇരട്ടിയാക്കുന്നു.
സിനിമയ്ക്കായി യു.എസിൽ നിന്നും മാർച്ച് മാസം തിരികെയെത്തിയ മംമ്തയെ കാത്തിരുന്നത് തീർത്തും അപ്രതീക്ഷിതമായ സംഭവ വികാസങ്ങളാണ്. തിരികെ വന്നതും ലോക്ക്ഡൗൺ ആരംഭിച്ചു, ലോകം മുഴുവൻ നിശ്ചലമായ അവസ്ഥ. ഷൂട്ടിംഗ് നിർത്തിവച്ചു. അന്നുമുതൽ ഇന്നുവരെയുണ്ടായ കാര്യങ്ങളെക്കുറിച്ച് മംമ്ത:
advertisement
സ്വന്തം പ്രൊഡക്ഷൻ വർഷങ്ങളായി മനസ്സിലുണ്ട്. ബിലാൽ രണ്ടാം ഭാഗത്തിനും സ്വന്തം പ്രോജക്ടിനുമായി മാർച്ചിൽ ഇന്ത്യയിലേക്ക് മടങ്ങി. പിന്നെ തീർത്തും അപ്രതീക്ഷിതമായ കാര്യങ്ങൾ. ലോക്ക്ഡൗൺ തുടങ്ങി, പെട്ടെന്ന് ഷൂട്ടിംഗ് ക്യാൻസൽ ചെയ്തു, തിരികെ വന്ന എന്നോട് ക്വറന്റീനിൽ പോകാൻ പറഞ്ഞു.
65 ദിവസം കേരളത്തിൽ ഉണ്ടായിരുന്നു. 32 ദിവസം വീടിനുള്ളിൽ തന്നെ ചിലവഴിച്ച ശേഷം പുറത്തിറങ്ങി.
വീടുപണി നടക്കുന്ന സമയത്തായിരുന്നു ലോക്ക്ഡൗൺ. ഏഴു ചുമരുകൾ ഞാൻ സ്വന്തമായി പെയിന്റ് ചെയ്തു. അച്ഛനും അമ്മയ്ക്കുമൊപ്പം ഒട്ടേറെ കണ്ടന്റ് കണ്ടു. ഏറെനാളുകൾക്കു ശേഷം അവർക്കൊപ്പം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. അച്ഛനുമമ്മയും വളരെ സന്തോഷത്തിലാണ്.
advertisement
തിരികെ ഫ്‌ളൈറ്റുകൾ ആരംഭിച്ചപ്പോഴാണ് ലോസ്ഏഞ്ചലസിലേക്ക് മടങ്ങിയത്. യു.എസിൽ പുതിയ അപർട്മെന്റിലേക്കു മാറി. പിന്നെ അപ്പാർട്മെന്റിൽ തന്നെയായി. അവിടെ വീടൊരുക്കി. സ്വന്തമായി മെറ്റീരിയൽ വാങ്ങി എല്ലാം തനിയെ ചെയ്തു. ഒക്‌ടോബർ തുടക്കം വരെ അങ്ങനെ പോയി.
ആറാഴ്ച മുൻപാണ് ഒരു സ്ക്രിപ്റ്റ് കേട്ട് 'അൺലോക്ക്' എന്ന സിനിമയുടേ ഭാഗമായത്. ഇപ്പോൾ ചിത്രീകരണം കഴിഞ്ഞു.
നിർമ്മാണത്തിലേക്ക്...
ഒന്നും പെട്ടെന്നല്ലായിരുന്നു. മൂന്നു വർഷം മുൻപ് നിർമ്മാണത്തിലേക്ക് കടക്കാൻ പ്ലാൻ ഉണ്ടായിരുന്നു. മാനസികമായി തയാറാവുന്ന വരെ കാത്തിരുന്നു. 2019ൽ വളരെ പതിയെ മുന്നോട്ടു പോയി.
advertisement
ആദ്യ നിർമ്മാണ സംരംഭമായ 'ലോകമേ'യെ കുറിച്ച്...
രാജ്യം റീഓപ്പൺ ആയതിനു ശേഷം എല്ലാം പതിയെ ആരംഭിക്കുന്നുണ്ട്. ഇതുവരെയായി അഞ്ചു സിനിമകളുടെ ഭാഗമായി. അതിൽ ഒന്ന് പൂർത്തിയാക്കി. തിയേറ്റർ റിലീസ് ആണ് പ്ലാൻ ചെയ്യുന്നത്. എന്നാൽ എല്ലാം ഒത്തുവരുന്നത് വരെ കാത്തുനിൽക്കാതെ ഉള്ളടക്കത്തിന് പ്രാധാന്യമുള്ള ഒരു പ്രൊജക്ടുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. ഡിജിറ്റൽ മേഖലയ്ക്ക്‌ വേണ്ടിയും കണ്ടന്റ് ഉൽപ്പാദിപ്പിക്കാൻ തീരുമാനിച്ചു.
എങ്കിൽ എന്തുകൊണ്ട് ഒരു മ്യൂസിക് സിംഗിൾ അന്ന് പലരും ചോദിച്ചു. അത് പ്ലാൻ ചെയ്ത ഒരു കാര്യമല്ലായിരുന്നു. ലോക്ക്ഡൗൺ നാളുകളിൽ നമ്മുടെ ശ്രദ്ധയാകർഷിച്ച ഒരു സംഗീതമായിരുന്നു 'ലോകമേ'.
advertisement
ഏകലവ്യൻ വളരെ സത്യസന്ധമായി അവതരിപ്പിച്ച ഗാനം. ജനം കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നു എന്ന് മനസ്സിലായി. ഞങ്ങളുടെ നിർമ്മാണ സംരംഭം ഒരു സ്വതന്ത്ര കലാകാരന്റെ സംഗീതത്തോടൊപ്പം തുടക്കംകുറിച്ചു. സ്വതന്ത്രമായി നിർമ്മിക്കപ്പെടുന്ന കലയും മുഖ്യധാരാ വിഭാഗവുമായുള്ള അന്തരം കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് ഇത് ഞങ്ങൾ പുറത്തിറക്കിയത്. ഡിജിറ്റൽ പ്ലാറ്റുഫോമിന്റെ വരവോടെ ആ അന്തരം കുറഞ്ഞുകൊണ്ടിരിക്കുന്ന സമയം കൂടിയാണിപ്പോൾ. ക്വളിറ്റിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാവാതെയാണ് 'ലോകമേ' പുറത്തിറക്കിയത്.
advertisement
ആദ്യമായി നിർമ്മിക്കുന്ന സിനിമയെക്കുറിച്ച്...
തീർത്തും പുറമെ നിന്നുമല്ലാത്ത, സിനിമാ അനുഭവവുമായി വരുന്ന ഒരു നിർമ്മാണ കമ്പനിയാണ്. അതുകൊണ്ടു തന്നെ സിനിമാ മേഖലയുടെ പിന്തുണയുണ്ട്. ആ പിന്തുണ ഉപയോഗപ്പെടുത്തി തീർത്തും മുഖ്യധാര-കൊമേഷ്യൽ ഛായയിലെ സിനിമ വേണോ അതോ ഡിജിറ്റൽ യുഗത്തിന് ചേരുന്ന സിനിമയാവണോ എന്നത് പരിഗണനയിലാണ്.
ആദ്യം ചെയ്യേണ്ട സിനിമയെപ്പറ്റി ഇപ്പോഴും തീരുമാനിച്ചിട്ടില്ല. നാല് സ്ക്രിപ്റ്റുകൾ ഞങ്ങളുടെ കൈവശമുണ്ട്. സ്വന്തമായി രചനകൾ സൃഷ്‌ടിക്കാൻ ഞങ്ങളുടേതായ ഒരു ചെറിയ ടീം ഉണ്ട്. 2021ന്റെ തുടക്കത്തിലോ ആദ്യ പകുതിയിലോ ആദ്യ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാം എന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന സിനിമകളും അതിനുള്ളിൽ പൂർത്തിയാക്കാൻ കഴിയും.
advertisement
ചർച്ചകളിലോ വിവാദങ്ങളിലോ മംമ്തയെ കാണാറില്ല...
ഉള്ളിന്റെയുള്ളിൽ നിശബ്ദത സൂക്ഷിക്കുന്ന പ്രകൃതമാണെന്റേത്. എനിക്കൊരിക്കലും അഭിപ്രായമില്ല എന്നല്ല. എന്നാൽ എല്ലാത്തിനെപ്പറ്റിയും അഭിപ്രായം തോന്നാറുമില്ല. പലപ്പോഴും എന്റെ ശ്രദ്ധ മറ്റെന്തിലെങ്കിലും ഒക്കെയാവും. എന്റെ മുന്നിൽ വരുന്ന വാർത്ത പലതും ആഗോള തലത്തിൽ സംഭവിക്കുന്നതാണ്. സ്ഥിരമായി യാത്ര ചെയ്യുമ്പോൾ പല കാര്യങ്ങളും എന്റെ മുന്നിൽ എത്തുന്നത് വളരെ വൈകിയാവും. വാർത്തയിലെ ഊർജം പോയശേഷമാവും ഞാൻ അറിയുന്നത് തന്നെ.
യു.എസിൽ ആയിരിക്കുമ്പോൾ സോഷ്യൽ മീഡിയ സമ്പർക്കം വളരെക്കുറവാണ്. വീട്ടിൽ ഞാൻ വളരെ തിരക്കിലാണ്. ഒരുപക്ഷെ ഒരു പ്രായം കഴിഞ്ഞ ശേഷമാവും ഞാൻ അങ്ങനെയായിട്ടുണ്ടാവുക. അതിനു മുൻപൊരു കാലത്ത് സോഷ്യൽ മീഡിയ ഇല്ലായിരുന്നു. 2009ൽ സുഖമില്ലാതായതിൽ പിന്നെ ജീവിതത്തിലെ ബഹളം കുറഞ്ഞു, ഞാൻ കൂടുതലും ധ്യാനത്തിലേതെന്ന പോലെയായി. ഞാൻ എവിടെയാണോ, എന്റെ ശ്രദ്ധ പൂർണ്ണമായും അവിടെ കേന്ദ്രീകരിക്കാൻ തുടങ്ങി.
ലോസ്ഏഞ്ചൽസിൽ ആവുമ്പോൾ ഞാൻ അവിടെ കുക്കിങ്ങും വായനയുമായി കൂടും. ആ നിശബ്ദത ഭഞ്ജിക്കാൻ എനിക്കാഗ്രഹമില്ല. നാട്ടിൽ വന്ന് എന്റെ പ്രോജക്ടുകൾ പൂർത്തിയാക്കി തിരികെ വന്നാൽ ഞാൻ എന്റെ ജീവിതവുമായി മുന്നോട്ടു പോകും.
മാസത്തിൽ രണ്ടു തവണ ഇന്ത്യ-യു.എസ്. യാത്ര എന്നത് ഒരു ചെറിയ കാര്യമല്ല. ആരോഗ്യസംരക്ഷണത്തിനാണ് എന്റെ മുൻഗണന. ആരോഗ്യം കാത്തുസൂക്ഷിച്ച്‌ ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുന്നതിലാണ് എന്റെ ശ്രദ്ധ. ആരോഗ്യം, മനസ്സ്, സമയം എന്നിവ പ്രധാനമാണ്. ജീവിതത്തിൽ എങ്ങനെയാണോ അതുപോലെ തന്നെയാണ് ഞാൻ എന്റെ ജോലിയിലും.
ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ...
പൂർത്തിയായ ചിത്രം 'ലാൽ ബാഗ്' അന്താരാഷ്ട്ര പുരസ്‌കാരങ്ങൾക്ക് പരിഗണയിലാണ്. അന്താരാഷ്ട്ര മേളകളിൽ പ്രദർശനം കഴിഞ്ഞ ശേഷം ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസാവും എന്ന് പ്രതീക്ഷിക്കുന്നു.
അടുത്തതായി ലാൽ ജോസ് സാറിന്റെ സിനിമയാണ്. ഞാനും സൗബിനുമാണ്. ഡിസംബറിൽ ദുബായിൽ ആരംഭിക്കും. പിന്നെ ബോളിവുഡ് ഛായാഗ്രാഹകൻ രവി കെ. ചന്ദ്രൻ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് നായകനാവുന്ന ചിത്രം.
ജയസൂര്യ-പ്രജേഷ് സെൻ സിനിമ ഈ മാസം തുടങ്ങേണ്ടതായിരുന്നു. ഭദ്രൻ സാറിന്റെ ജൂതനുണ്ട്. തമിഴിൽ രണ്ടു സിനിമകളുടെ ചർച്ചയിലാണ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Mamtha Mohandas | ലോകമേ ഒന്ന് ശ്രദ്ധിക്കണേ; സിനിമയിലെ 15-ാം വർഷത്തിൽ വേറിട്ട റോളിൽ മംമ്ത മോഹൻദാസ്
Next Article
advertisement
'ആട് 3' ചിത്രീകരണത്തിനിടെ അപകടത്തിൽ നടന്‍ വിനായകന് പരിക്ക്
'ആട് 3' ചിത്രീകരണത്തിനിടെ അപകടത്തിൽ നടന്‍ വിനായകന് പരിക്ക്
  • ആട് 3 ചിത്രീകരണത്തിനിടെ സംഘട്ടന രംഗത്ത് നടന്‍ വിനായകന് പരിക്ക് സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്

  • വിനായകന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്, ആറാഴ്ച വിശ്രമം നിര്‍ദേശിച്ചു

  • മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആട് 3 വലിയ ബജറ്റില്‍ നിര്‍മിക്കുന്ന എപ്പിക് ഫാന്റസി ചിത്രമാണ്.

View All
advertisement