20 കോടിയുടെ മഞ്ഞുമ്മൽ ബോയ്സ് കളക്ഷനിൽ തീർത്തത് പുത്തൻ റെക്കോർഡ്; തകർത്തത് 2018ന്റെ കളക്ഷൻ

Last Updated:

കേരളത്തിനകത്തും പുറത്തും ലഭിച്ച സ്വീകാര്യതയാണ് ചിത്രത്തിന് ഇത്രയും മികച്ച കളക്ഷൻ നേടാൻ കാരണം

മഞ്ഞുമ്മൽ ബോയ്സ്
മഞ്ഞുമ്മൽ ബോയ്സ്
ലോകത്തേറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡുമായി 'മഞ്ഞുമ്മൽ ബോയ്സ്' (Manjummel Boys). ആഗോള ഗ്രോസ് കളക്ഷൻ (worldwide gross collection) ഇനത്തിൽ ചിത്രം ഇതിനോടകം 178 കോടി രൂപ നേടിക്കഴിഞ്ഞു. ആകെ 20 കോടി ചിലവഴിച്ച് നിർമിച്ച ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്സ്'. ജൂഡ് ആന്റണി ജോസഫിന്റെ 2018ന്റെ റെക്കോർഡ് ആണ് മഞ്ഞുമ്മൽ ബോയ്സ് തകർത്തത്. കേരളത്തിൽ നിന്നും മാത്രം 'മഞ്ഞുമ്മൽ ബോയ്സ്' 52 കോടി രൂപ നേടി. കേരളത്തിനകത്തും പുറത്തും ലഭിച്ച സ്വീകാര്യതയാണ് ചിത്രത്തിന് ഇത്രയും മികച്ച കളക്ഷൻ നേടാൻ കാരണം.
നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ചലച്ചിത്ര ലോകത്തെ ചില പ്രമുഖരിൽ നിന്നും ചിത്രത്തിന് വളരെയധികം പ്രശംസ ലഭിക്കുന്നുണ്ട്. നിലവിൽ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ഏറ്റവും വിജയകരമായ ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് മഞ്ഞുമ്മൽ ബോയ്സ്. കഥയ്ക്കും പ്രകടനത്തിനും ഏറെ പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു ഈ ചിത്രം.
ഏപ്രിൽ രണ്ടാം വാരത്തിൽ ചിത്രം ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ OTT സ്ട്രീമിംഗ് കുറിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. റിപ്പോർട്ടിനെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം പ്ലാറ്റ്‌ഫോമും നിർമ്മാതാക്കളും ഇതുവരെ നൽകിയിട്ടില്ല.
നിരൂപക പ്രശംസ നേടിയ ചിത്രം 2006-ൽ തമിഴ്‌നാട്ടിലെ കൊടൈക്കനാലിൽ ഒരു കൂട്ടം സുഹൃത്തുക്കൾ അവധിക്കാലത്ത് നേരിട്ട യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. സൗഹൃദത്തിൻ്റെയും സഹിഷ്ണുതയുടെയും പ്രമേയങ്ങൾ സിനിമ കൈകാര്യം ചെയ്യുന്നു. യാത്രയ്ക്കിടെ ഉയർന്നുവന്ന വെല്ലുവിളികൾ ഏറ്റെടുക്കേണ്ടി വരുന്ന സുഹൃത്തുക്കളാണ് പ്രധാന കഥാപാത്രങ്ങൾ.
advertisement
ചിത്രത്തിൻ്റെ എഴുത്തുകാരൻ കൂടിയായ ചിദംബരത്തിൻ്റെ സംവിധാനത്തിലാണ് ‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമ്മിച്ചിരിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി എസ്. പൊതുവാൾ, ലാൽ ജൂനിയർ, ദീപക് പരമ്പോൽ, അഭിറാം രാധാകൃഷ്ണൻ, അരുൺ കുര്യൻ, ഖാലിദ് റഹ്മാൻ, ചന്തു സലിംകുമാർ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
Summary: Manjummel Boys becomes the highest ever grossing Malayalam movie in the history. The film amassed a worldwide gross collection of Rs 178 crores. The film was made on a budget of Rs 20 crores
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
20 കോടിയുടെ മഞ്ഞുമ്മൽ ബോയ്സ് കളക്ഷനിൽ തീർത്തത് പുത്തൻ റെക്കോർഡ്; തകർത്തത് 2018ന്റെ കളക്ഷൻ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement