Katrina Kaif |വിവാഹം ചെയ്യണമെന്ന് ആഗ്രഹിച്ചു, നടന്നില്ല; കത്രീന കൈഫിനെ ശല്യം ചെയ്ത യുവാവ് ജുലൈ 28 വരെ പൊലീസ് കസ്റ്റഡിയിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
കത്രീനയുടെ ഫോട്ടോകളും വീഡിയോകളും എഡിറ്റ് ചെയ്ത് ഇയാൾ ഇൻസ്റ്റഗ്രാമിൽ പതിവായി പോസ്റ്റ് ചെയ്തിരുന്നു
ബോളിവുഡ് താരം കത്രീന കൈഫിനെ (Katrina Kaif)ശല്യം ചെയ്തതിന്റെ പേരിൽ അറസ്റ്റിലായ യുവാവിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജുലൈ 28 വരെയാണ് മുംബൈ പൊലീസ് മൻവീന്ദർ സിംഗ് (Katrina Kaif)എന്ന യുവാവിനെ കസ്റ്റഡിയിൽ വിട്ടത്. ഇന്നലെയാണ് മൻവീന്ദർ സിംഗിനെ മുംബൈ സാൻഡാക്രൂസ് പൊലീസ് അറസ്റ്റ് ചെയ്തത്.
കത്രീന കൈഫിന്റെ കടുത്ത ആരാധകനാണെന്നാണ് ഇരുപത്തിയഞ്ചുകാരനായ മൻവീന്ദർ പൊലീസിനോട് പറഞ്ഞത്. ചെറിയ വേഷങ്ങളിൽ ചില സിനിമകളിലും ഇയാൾ വേഷമിട്ടിരുന്നു. കത്രീന കൈഫിനെ വിവാഹം ചെയ്യണമെന്നായിരുന്നു മൻവീന്ദറിന്റെ ആഗ്രഹം.
സ്വന്തം ചിത്രത്തിനൊപ്പം കത്രീനയുടെ ഫോട്ടോകളും വീഡിയോകളും എഡിറ്റ് ചെയ്ത് ഇയാൾ ഇൻസ്റ്റഗ്രാമിൽ പതിവായി പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി കത്രീനയെ ഇൻസ്റ്റഗ്രാമിൽ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
advertisement
Also Read- കത്രീന കൈഫിനെ സോഷ്യൽമിഡിയയിലൂടെ ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ
കത്രീന കൈഫ് വിക്കി കൗശാലിനെ വിവാഹം ചെയ്തതോടെയാണ് മൻവീന്ദർ ഇരുവർക്കും എതിരെ വധഭീഷണി മുഴക്കിയത്. നിരന്തരം ശല്യപ്പെടുത്തിയതോടെയാണ് വിക്കി കൗശാൽ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ ഇയാൾ തനിക്കും കത്രീനയ്ക്കും എതിരെ തുടർച്ചയായി ഭീഷണിപ്പെടുത്തുന്നുവെന്ന് വിക്കി കഴിഞ്ഞ ദിവസം നൽകിയ പരാതിയിൽ പറയുന്നു.
'കിങ് ബോളിവുഡ് സിഇഒ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇയാൾ കത്രീനയെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നത്. കത്രീനയ്ക്കൊപ്പം നിൽക്കുന്ന വിക്കി കൗശലിന്റെ തല വെട്ടിമാറ്റി മൻവീന്ദർ തന്റെ തലവച്ച് ‘എന്റെ ഭാര്യ, ഇന്ന് ഞങ്ങളുടെ വിവാഹം എന്നിങ്ങനെ കുറിച്ചിട്ടുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 26, 2022 2:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Katrina Kaif |വിവാഹം ചെയ്യണമെന്ന് ആഗ്രഹിച്ചു, നടന്നില്ല; കത്രീന കൈഫിനെ ശല്യം ചെയ്ത യുവാവ് ജുലൈ 28 വരെ പൊലീസ് കസ്റ്റഡിയിൽ