Marivillin Gopurangal | ജനിക്കുന്ന കൊച്ചിനെ നോക്കാൻ അമ്മയുമുണ്ട് അച്ഛനുമുണ്ട്, കല്യാണം വേണോ? 'മാരിവില്ലിൻ ഗോപുരങ്ങൾ' ടീസർ

Last Updated:

ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം

മാരിവില്ലിൻ ഗോപുരങ്ങൾ
മാരിവില്ലിൻ ഗോപുരങ്ങൾ
പുതുതലമുറയുടെ മാറിവരുന്ന പങ്കാളി സങ്കൽപ്പങ്ങൾക്ക് പ്രാധാന്യം നൽകുന്ന ടീസറുമായി ‘മാരിവില്ലിൻ ഗോപുരങ്ങൾ’ (Marivillin Gopurangal teaser) ടീസർ. കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മാരിവില്ലിൻ ഗോപുരങ്ങൾ’ ടീസർ റിലീസായി.
തീർത്തുമൊരു ഫാമിലി എൻ്റർടെയിനർ തന്നെയായിരിക്കുമെന്ന് ടീസറിൽ നിന്നും വ്യക്തമാണ്. മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച വിദ്യാസഗറാണ് ചിത്രത്തിൻ്റെ സംഗീത സംവിധായകൻ. നവംബർ മാസം റിലീസിനെത്തുന്ന ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുകയാണ് മ്യൂസിക് 247 ആണ്.
ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും, പ്രമോദ് മോഹനും ചേർന്നാണ്. പ്രമോദ് മോഹൻ്റേതാണ് ചിത്രത്തിൻ്റെ തിരക്കഥ.
advertisement
ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കൂടാതെ വസിഷ്ട് ഉമേഷ്, ജോണി ആൻ്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിനായക് ശശികുമാറിന്റെതാണ് വരികൾ.
ശ്യാമപ്രകാശ്. എം.എസ്. ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജൽ പി.വിയും, അരുൺ ബോസും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസർ: കെ.ആർ. പ്രവീൺ, കോ -ഡയറക്ടർ: പ്രമോദ് മോഹൻ, പ്രൊജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ: ജോബി സോണി തോമസ് & പ്രശാന്ത് പി. മേനോൻ, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, കാസ്റ്റിംങ് ഡയറക്ടർ: ശരൺ എസ്.എസ്., പി.ആർ.ഒ.: പി. ശിവപ്രസാദ്, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ, ഡിസൈൻസ്: റിഗെയിൽ കോൺസപ്റ്റ്സ്, പബ്ലിസിറ്റി: ഹൈപ്പ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Marivillin Gopurangal | ജനിക്കുന്ന കൊച്ചിനെ നോക്കാൻ അമ്മയുമുണ്ട് അച്ഛനുമുണ്ട്, കല്യാണം വേണോ? 'മാരിവില്ലിൻ ഗോപുരങ്ങൾ' ടീസർ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement