advertisement

മാത്യൂ തോമസും ദേവികാ സഞ്ജയും നായികാനായകന്മാരാവുന്ന ചിത്രം; 'സുഖമാണോ സുഖമാണ്' വാലന്റൈൻസ് റിലീസായി തിയേറ്ററുകളിലേക്ക്

Last Updated:

അരുണ്‍ ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്

സുഖമാണോ സുഖമാണ്
സുഖമാണോ സുഖമാണ്
മാത്യൂ തോമസും (Mathew Thomas) ദേവികാ സഞ്ജയും (Devika Sanjay) ആദ്യമായി സ്‌ക്രീനില്‍ ഒരുമിക്കുന്ന 'സുഖമാണോ സുഖമാണ്' ചിത്രം ഫെബ്രുവരി 13ന് തിയേറ്ററുകളിലേക്കെത്തും. അരുണ്‍ ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. 'സുഖമാണോ സുഖമാണ്' ചിത്രത്തിന്റെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ജഗദീഷ്, സ്ഫടികം ജോര്‍ജ്, കുടശ്ശനാട് കനകം, നോബി മാര്‍ക്കോസ്, അഖില്‍ കവലയൂര്‍, മണിക്കുട്ടന്‍, ജിബിന്‍ ഗോപിനാഥ്, അബിന്‍ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് തുടങ്ങിയവരാണ്.
ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശം പ്ലോട്ട് പിക്‌ചേഴ്‌സ് ആണ്. ലൂസിഫര്‍ മ്യൂസികിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ്.
സുഖമാണോ സുഖമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഡി.ഒ.പി. : ടോബിന്‍ തോമസ്, എഡിറ്റര്‍ : അപ്പു ഭട്ടതിരി, മ്യൂസിക് : നിപിന്‍ ബെസെന്റ്, കോ പ്രൊഡ്യൂസര്‍: ഗരിമ വോഹ്ര, അസ്സോസിയേറ്റ് പ്രൊഡ്യൂസര്‍: അര്‍ച്ചിത് ഗോയല്‍, ഹെഡ് ഓഫ് പ്രൊഡക്ഷന്‍സ്: രാകേന്ത് പൈ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിനു പി.കെ., സൗണ്ട് ഡിസൈന്‍ : കിഷന്‍ സപ്ത, സൗണ്ട് മിക്‌സിങ് : ഹരി പിഷാരടി, ആര്‍ട്ട് ഡയറക്റ്റര്‍ : ബോബന്‍ കിഷോര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : സുഹൈല്‍ എം., വസ്ത്രാലങ്കാരം : ഷിനു ഉഷസ്, മേക്കപ്പ് : സിജീഷ് കൊണ്ടോട്ടി, കളറിസ്റ്റ് : ലിജു പ്രഭാകര്‍, കാസ്റ്റിങ് : കാസ്റ്റ് മി പെര്‍ഫെക്റ്റ്, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍ : മാക്ഗുഫിന്‍, പി.ആര്‍.ഒ. ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖര്‍.
advertisement
Summary: Mathew Thomas and Devika Sanjay will be seen together on screen for the first time in the film 'Sukhamano Sukhamanu', which will hit the theatres on February 13. The film is written and directed by Arun Lal Ramachandran. Other important characters in the film are played by Jagadish, Sphadikam George, Kudashanad Kanakam, Nobi Marcos, Akhil Kavalayoor, Manikuttan, Jibin Gopinath, Abin Bino, Taba Reema, Gayathri Mayura, Sandhya Manoj
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
മാത്യൂ തോമസും ദേവികാ സഞ്ജയും നായികാനായകന്മാരാവുന്ന ചിത്രം; 'സുഖമാണോ സുഖമാണ്' വാലന്റൈൻസ് റിലീസായി തിയേറ്ററുകളിലേക്ക്
Next Article
advertisement
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മോഷണം പതിവാക്കിയ യുവാവ് പരപ്പനങ്ങാടിയിൽ പിടിയിൽ
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മോഷണം പതിവാക്കിയ യുവാവ് പരപ്പനങ്ങാടിയിൽ പിടിയിൽ
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മോഷണം പതിവാക്കിയ യുവാവ് പരപ്പനങ്ങാടി പോലീസ് പിടികൂടി

  • സ്കൂളിന്റെ ഉൾവശം അറിയാവുന്നയാളാണ് മോഷണത്തിന് പിന്നിലെന്ന് അധ്യാപകർ പോലീസിന് സൂചന നൽകി

  • സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയും തെളിവെടുപ്പ് നടത്തി റിമാൻഡ് ചെയ്യുകയും ചെയ്തു

View All
advertisement