'എന്നെ വിളിക്കും പണി തരും, ഇടക്ക് വിളിക്കും ചീത്ത കേൾക്കും'; ഉണ്ണി മുകുന്ദനെ കുറിച്ചുള്ള റിൻസിയുടെ പോസ്റ്റ്

Last Updated:

റിൻസി മാനേജർ അല്ല എന്ന് ഉണ്ണി മുകുന്ദൻ. എന്നാൽ, മാസങ്ങൾക്ക് മുൻപ് ഉണ്ണിയെ കുറിച്ചുള്ള റിൻസിയുടെ പോസ്റ്റിൽ സൗഹൃദമുണ്ട്

ഉണ്ണി മുകുന്ദനൊപ്പം റിൻസി
ഉണ്ണി മുകുന്ദനൊപ്പം റിൻസി
കൊച്ചിയിലെ കാക്കനാട്ട് നിന്നും MDMAയുമായി പിടിയിലായ റിൻസി എന്ന യുവതി തന്റെ മാനേജർ അല്ല എന്ന നിലപാടുമായി ഉണ്ണി മുകുന്ദൻ (Unni Mukundan) എത്തിയതിനു പിന്നാലെ, കുറച്ചു മാസങ്ങൾക്ക് മുൻപ് ഉണ്ണിയെക്കുറിച്ച് റിൻസി കുറിച്ച കുറിപ്പ് ശ്രദ്ധനേടുന്നു. അവരുടെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് റിൻസി പോസ്റ്റ് പങ്കിട്ടത്. മാർക്കോ സിനിമയുടെ റിലീസിന് ശേഷമാണ് പോസ്റ്റ്. പോസ്റ്റിലെ വാചകങ്ങളിൽ നിന്നും ഉണ്ണിയുമായി സൗഹാർദം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് റിൻസി എന്ന് സൂചനയുണ്ട്. പോസ്റ്റിലെ വാചകങ്ങൾ ചുവടെ:
'മാർക്കോ' വർക്ക് തുടങ്ങി ഒന്നോ രണ്ടോ മാസം കഴിഞ്ഞാണ് ആദ്യമായി ഞാൻ ഉണ്ണി മുകുന്ദനെ മീറ്റിങ്ങിൽ കാണുന്നത്. സത്യം പറഞ്ഞാൽ ഞാൻ പൊതുവേ ഒരു താര ആരാധന കുറവുള്ള വ്യക്തിയാണ്. എന്തോ അവരുടെ കഥാപാത്രങ്ങളോടല്ലാതെ വ്യക്തിപരമായി എനിക്കങ്ങനെ ആരേയും അറിയുകയുമില്ല എന്നത് മറ്റൊരു സത്യം. പക്ഷേ ഒരേ ഒരു നടന്റെ ചിരി നോക്കി കൂടെ ചിരിച്ചോണ്ടിരുന്ന ഒരു കാലമെനിക്ക് ഉണ്ടായിരുന്നു. മ്മ് അതെന്നെ. ആരാധന ആണോ അല്ല. പക്ഷേ ചിരി നല്ല ഇഷ്ടായിരുന്നു. എന്നിട്ട്. എന്നിട്ട് ഒന്നുല്ല്യ..!!
advertisement
ഞാനന്ന് സാക്ഷാൽ ഉണ്ണി മുകുന്ദനെന്ന നടനെ കണ്ടു.. സംസാരിച്ചു. പിന്നെ അവിടുന്നങ്ങോട്ട് എന്നെ വിളിക്കും പണി തരും. ഇടക്ക് വിളിക്കും ചീത്ത കേൾക്കും. പിന്നേം വിളിക്കും എന്തേലും ഐഡിയ പറയും. ആ സംസാരത്തിൽ നിന്നെല്ലാം ഞാൻ ഉണ്ണി മുകുന്ദനെന്ന നടനെയല്ല ആ മനുഷ്യനെ നന്നായിട്ട് മനസ്സിലാക്കിയിരുന്നു. അയാൾ തോറ്റു കൊടുക്കില്ലെന്നുറപ്പിച്ചയാളാണ്. അയാളെ വിജയിക്കാൻ വിടണം. കൂടെ നിൽക്കാൻ കിട്ടിയ അവസരമാണ്. മാർക്കോയുടെ ഈ വിജയം അദ്ദേഹം എന്നോ ഉറപ്പിച്ചതാണ്. കാരണം അയാളെ പോലെ ഒറ്റപ്പെട്ടു പോയ മനുഷ്യരാരും തിരികെ വന്നിട്ടില്ല. പക്ഷേ ഒരു സമൂഹത്തിന്റെ പുച്ഛവും പരിഹാസവും ഏറ്റു വാങ്ങിയൊടുവിൽ അയാൾ തോൽവിക്ക് യാതൊന്നും വിട്ടു കൊടുക്കാതെ പിന്നെയും മത്സരത്തിനിറങ്ങി. ഇനി അയാൾ തോൽക്കുക അസാധ്യമെന്ന് എനിക്കുറപ്പായി. മാർക്കോയിലൂടെ ഇപ്പോൾ ജനിച്ചത് ഒരു സൂപ്പർസ്റ്റാറാണ്. സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദൻ. അങ്ങനെ വിളിക്കാം. അങ്ങനെ തന്നെ വിളിക്കാനെ പാടുള്ളൂ. കാരണം ഇവിടെയാരും അയാൾ അനുഭവിച്ചത്രയും വേദനകളും ഒറ്റപ്പെടലും കുറ്റപ്പെടുത്തലുകളും അറിഞ്ഞു കാണില്ല. അതുകൊണ്ട് എനിക്ക് ഉണ്ണി മുകുന്ദനെന്ന ഈ മനുഷ്യനാണ് സൂപ്പർസ്റ്റാർ.
advertisement
കാര്യം നമ്മൾ തമ്മിൽ വാക്ക് തർക്കങ്ങളൊക്കെ ഉണ്ടെങ്കിലും, പടം വിജയിച്ച പിറ്റേദിവസം കണ്ടപ്പോൾ 'ഷേക് ഹാൻഡ് ഇങ്ങോട് താ' എന്നും പറഞ്ഞു കൈ തന്നു. താങ്ക്സ് പറഞ്ഞു. വർക്ക് നന്നായെന്ന് പറഞ്ഞു. എനിക്കതിലും മേലെയാണ് നിങ്ങൾ ഇപ്പോൾ ചിരിക്കുന്ന ഈ നിറഞ്ഞ ചിരി കാണുമ്പോൾ ലഭിക്കുന്ന ആനന്ദം.'
Summary: MDMA case accused Rinsi's post on actor Unni Mukundan on Facebook shows they shared a friendship
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'എന്നെ വിളിക്കും പണി തരും, ഇടക്ക് വിളിക്കും ചീത്ത കേൾക്കും'; ഉണ്ണി മുകുന്ദനെ കുറിച്ചുള്ള റിൻസിയുടെ പോസ്റ്റ്
Next Article
advertisement
ഗ്രീൻലാൻഡ് പിടിച്ചടക്കുന്നത് എതിർക്കുന്ന രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
ഗ്രീൻലാൻഡ് പിടിച്ചടക്കുന്നത് എതിർക്കുന്ന രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
  • ഗ്രീൻലാൻഡ് ഏറ്റെടുക്കൽ എതിർക്കുന്ന രാജ്യങ്ങൾക്ക് വ്യാപാര നികുതി ചുമത്തുമെന്ന് ട്രംപ് ഭീഷണി ഉന്നയിച്ചു

  • ഡെന്മാർക്കും ഗ്രീൻലാൻഡിനും യൂറോപ്യൻ നാറ്റോ അംഗരാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചതായി റിപ്പോർട്ട്

  • ഗ്രീൻലാൻഡ് വിഷയത്തിൽ ചർച്ചയ്ക്കായി ഡെന്മാർക്ക്, ഗ്രീൻലാൻഡ്, യുഎസ് ചേർന്ന് വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു

View All
advertisement